'കറുത്തപൊന്നി​'ന് നല്ലകാലം, കൊക്കോയ്ക്കും റബറി​നും ക്ഷീണകാലം

Thursday 16 May 2024 1:44 AM IST
കറുത്തപൊന്നി​'ന് നല്ലകാലം

കോട്ടയം: കറുത്ത പൊന്നിന്റെ നല്ല കാലം തുടരുമെന്ന് തെളിയിച്ച് കുരുമുളക് വില ഉയരുന്നു.

കിലോയ്ക്ക് നാലു രൂപയാണ് കഴിഞ്ഞ ആഴ്ച കൂടിയത്. ഒന്നര മാസത്തിനുള്ളിൽ 75 രൂപയുടെ വർദ്ധന. എന്നാൽ വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ വൻകിട കർഷകരും വ്യാപാരികളും ചരക്ക് പിടിച്ചു വയ്ക്കുന്നത് ഭീഷണിയാണ്.

തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള കുരുമുളകും കേരള വിപണിയിലേക്കു ഒഴുകുകയാണ്. ശ്രീലങ്കയിൽ വിളവെടുപ്പ് തുടങ്ങി വരുംദിവസങ്ങളിൽ ഇറക്കുമതി കുരുമുളക് ആഭ്യന്തര വിപണിയിൽ എത്തിയാൽ വില ഇടിയുമെന്ന സൂചനയാണ് വ്യാപാരികൾ നൽകുന്നത്.

സുഗന്ധ വ്യഞ്ജനമാക്കി നാലു മാസത്തിനുള്ളിൽ കയറ്റുമതിചെയ്യുമെന്ന ഉറപ്പിലാണ് കുരുമുളക് ഇറക്കുമതി അനുമതിയെങ്കിലും ലൈസൻസികൾ പ്രാദേശിക വിപണിയിൽ വില്ക്കുകയാണ്. ഇത് പരിശോധിക്കാൻ ബന്ധപ്പെട്ട ഏജൻസികൾ തയ്യാറാകാറുമില്ല.

എരിവ് കൂടുതലുള്ള ഇന്ത്യൻ കുരുമുളകിനാണ് അന്താരാഷ്ട വിപണിയിൽ ഡിമാൻഡും വില കൂടുതലും . 7325 ഡോളർ ഒരു ടൺ ഇന്ത്യൻ കുരുമുളകിനുള്ളപ്പോൾ ശ്രീലങ്ക 6100,ഇന്ത്യോനേഷ്യ 5000, വിയറ്റ് നാം 4850 ,ബ്രസീൽ 4500 എന്നിങ്ങനെ കുറഞ്ഞ നിരക്കാണ്. കയറ്റുമതി നിരക്കു കുറച്ചതോടെ ബ്രസീൽ കുരുമുളക് വാങ്ങാൻ അമേരിക്ക താത്പര്യം കാട്ടിയാൽ ആഭ്യന്തര വിപണിയിൽ വില കുത്തനെ ഇടിഞ്ഞേക്കും.

റബർ വി​ല സ്റ്റെഡി​

## റബറിന് അന്താരാഷ്ട്ര വില കൂടിയിട്ടും ആഭ്യന്തര വില ഇടിക്കാനുള്ള സംഘടിത നീക്കമാണ് ടയർലോബി നടത്തുന്നതത്രെ. ചൈനയിലെ വില കിലോയ്ക്ക് 160, ജപ്പാൻ 165, ബാങ്കോക്ക് 184 എന്നിങ്ങനെ നിൽക്കുമ്പോൾ ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ് നാലാം ഗ്രേഡ് റബർ ബോർഡ് വില 180.50ഉം വ്യാപാരി വില 175.50 ലും ആഴ്ചകളായി സ്റ്റെഡിയായി നിൽക്കുകയാണ്.

# ചോക്ലേറ്റ് വ്യവസായികൾ അന്താരാഷ്ട്ര തലത്തിൽ ചരക്കു സംഭരണത്തിൽ നിന്നു പിൻമാറിയതാണ് കുതിച്ചു കയറിയ കൊക്കോ വില നിലംപൊത്തിയതി​ന് കാരണം. സംസ്ഥാനത്ത് കൊക്കോ വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ വിപണിയിൽ കൂടുതൽ കൊക്കോ എത്തുന്നത് വില ഇനിയും ഇടിച്ചേക്കുമെന്ന് കർഷകർ പറയുന്നു. 1070 വരെ ഉയർന്ന വില 650 രൂപയിലേക്കാണ് താഴ്ന്നത്. വില ഇനിയും ഇടിയുമെന്ന് ഭയന്ന് ചെറുകിട കർഷകർ പച്ചകൊക്കോ വില്ക്കാൻ താത്പര്യം കാട്ടിയതോടെ ഒരാഴ്ച മുമ്പ് 400 രൂപയിൽ നിന്ന പച്ച കൊക്കോ വിലയും 200-220 രൂപയിലേക്ക് നിലം പൊത്തിയത് ഭീഷണിയാണ്

...............................................

420

കൊക്കോ വി​ലയി​ലെ

ഇടി​വ്

420 രൂപവരെ

Advertisement
Advertisement