എയർടെല്ലും ഗൂഗിൾ ക്ലൗഡും ധാരണയിൽ

Thursday 16 May 2024 1:50 AM IST
എയർടെല്ലും ഗൂഗിൾ ക്ലൗഡും ധാരണയിൽ

ഗുരുഗ്രാം: രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങൾക്ക് ക്ലൗഡ് അധിഷ്ഠിത സേവനം ലഭ്യമാക്കുന്നതിനായി ഭാരതി എയർടെല്ലും ഗൂഗിൾ ക്ലൗഡും ദീർഘകാല കരാറിലേർപ്പെട്ടു.
ഇടപാടുകാരായ രണ്ടായിരത്തിലധികം വരുന്ന വൻകിട ബിസിനസ് സ്ഥാപനങ്ങൾക്കും 10 ലക്ഷത്തിലേറെ ചെറുകിട ബിസിനസുകാർക്കും ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ എയർടെല്ലിന് സാധിക്കും. 2027 ആകുമ്പോഴേക്ക് 1780 കോടി ഡോളർ വിറ്റുവരവ് പ്രതീക്ഷിക്കുന്ന ഇന്ത്യൻ ക്ലൗഡ് വിപണിയിൽ വലിയ നേട്ടം ലക്ഷ്യമിട്ടാണ് ഇരു കമ്പനികളും ധാരണയിലേർപ്പെട്ടിരിക്കുന്നത്.
കണക്ടി​വി​റ്റിയിലും ആർട്ടി​ഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജിയിലുമുള്ള ഇരുകമ്പനികളുടേയും ആധിപത്യം
ഉപയോഗപ്പെടുത്തിക്കൊണ്ട് മാർക്കറ്റ് വിശകലനം, റിസ്‌ക് മാനേജ്‌മെന്റ്, കുറഞ്ഞ ചെലവിൽ മികച്ച പരസ്യ പ്രചാരണം, ഉപയോക്താക്കളുടെ അഭിരുചി അളക്കുന്നതിന്നുള്ള വിപണന സാങ്കേതിക
വിദ്യ തുടങ്ങിയവ യാഥാർഥ്യമാക്കുകയാണ് ചെയ്യുന്നത്.

ക്ലൗഡധിഷ്ഠിത ബിസിനസ് തന്ത്രങ്ങൾ വികസിപ്പിച്ചെടുക്കാനായി 300 വിദഗ്ധരടങ്ങുന്ന ഒരു സർവീസ് സെന്റർ എയർടെൽ പൂനെയിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് ഭാരതി എയർടെൽ മാനേജിംഗ് ഡയറക്ടർ ഗോപാൽ വിട്ടൽ പറഞ്ഞു.

Advertisement
Advertisement