ഗുണ്ടാവേട്ട തുടങ്ങി: 300 പേർ അകത്ത്

Thursday 16 May 2024 4:32 AM IST

തിരുവനന്തപുരം: ഗുണ്ടകളെയും അവരെ പോറ്റുന്ന ലഹരി മാഫിയയെയും അമർച്ച ചെയ്യാൻ സംസ്ഥാനമാകെ പൊലീസിന്റെ ഓപ്പറേഷൻ. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ആറു മുതൽ ഓപ്പറേഷൻ ആഗ്, ഓപ്പറേഷൻ ഡി-ഹണ്ട് എന്നീ പേരുകളിൽ തുടങ്ങിയ നടപടികളിൽ 300ക്രിമിനലുകൾ അറസ്റ്റിലായി.

ഗുണ്ടകൾ, ലഹരിയിടപാടുകാർ, അക്രമികൾ, സ്ഥിരം കുറ്റവാളികൾ, വാറണ്ട് പ്രതികൾ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് ഗുണ്ടാനിയമം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഓപ്പറേഷനുകൾ വരും ദിവസങ്ങളിലും തുടരും. കേരളകൗമുദി

റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ഗുണ്ടകളും ലഹരി മാഫിയയുമായുള്ള ബന്ധം പൊളിക്കാൻ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഐ.ജി. ഡി.ഐ.ജിമാരുടെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഓപ്പറേഷനുകൾ. ഗുണ്ടാലിസ്റ്റിലുള്ളവരുടെ വീടുകളിൽ റെയ്ഡ് നടത്തി. മുൻപ് ഗുണ്ടാ, ലഹരി കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയും നാടുകടത്തപ്പെട്ടവരെയും പിടി കൂടി പ്രവർത്തനങ്ങൾ പരിശോധിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടതായി വിവരം കിട്ടിയാൽ കേസെടുക്കും. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഓപ്പറേഷൻ ആഗ്- ഗുണ്ടാവേട്ടയിൽ 2000പേരാണ് അറസ്റ്റിലായത്. 1500കേസുകളുമുണ്ടായി. പിന്നീടിപ്പോഴാണ് ഗുണ്ടാവേട്ട നടത്തുന്നത്.

ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​ ഗു​ണ്ടാസം​ഘ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം​ ന​ൽ​കു​ന്നു​ണ്ടെ​ന്നും

​ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​ ല​ഹ​രി​ക്ക​ട​ത്തി​ന​ട​ക്കം​ സ​ഹാ​യി​ക്കാ​നാ​ണി​തെ​ന്നും​ പൊലീസ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്ന സ്ഥിരംകുറ്റവാളികളെ കരുതൽ തടങ്കലിലാക്കും. കൊ​ല​പാ​ത​കം,​ ക്വ​ട്ടേ​ഷ​ൻ​,​ അ​ക്ര​മം എന്നിവയെല്ലാം ലഹരി സ്വാധീനത്താലാണ്.

ഗുണ്ടാനേതാക്കളെയും പൊക്കും

ഗു​ണ്ടാ​വേ​ട്ടയിൽ​ ര​ണ്ടി​ലേ​റെ​ ക്രി​മി​ന​ൽ​ കേ​സു​ക​ളു​ള്ള​വ​രെ​യെ​ല്ലാം​ പി​ടി ​കൂ​ടി​ ഓ​പ്പ​റേ​ഷ​ന്റെ​ വ​ലി​പ്പം​ കൂ​ട്ടു​ക​യ​ല്ലാ​തെ​ ഗു​ണ്ടാ​നേ​താ​ക്ക​ളെ​ പൊ​ലീ​സ് തൊ​ടാ​റില്ലായിരുന്നു. ഇത്തവണ അവരെയും പിടിസകൂടും.

സ്ഥി​രം​കു​റ്റ​വാ​ളി​ക​ൾ​,​ മു​ൻ​പു​ കേ​സു​ക​ളി​ൽ​പ്പെ​ട്ട​വ​ർ,​ വാ​റ​ന്റു​ള്ള​ പ്ര​തി​ക​ൾ,​ ഒ​ളി​വി​ൽ​ ക​ഴി​യു​ന്ന​വ​ർ എന്നിവരെ പിടികൂടാൻ സ്റ്റേ​ഷ​ൻ, ജില്ലാ​ ത​ല​ത്തിൽ പ്രത്യേകദൗത്യം.

''ഗുണ്ടാസംഘങ്ങളെക്കുറിച്ചുള്ള വിവരം ജനങ്ങൾ പൊലീസിനെ അറിയിക്കണം.''

-സി.എച്ച്.നാഗരാജു

തിരു. സിറ്റി പൊലീസ് കമ്മിഷണർ