തിങ്കളാഴ്ച വരെ ശക്തമായ വേനൽ മഴ

Thursday 16 May 2024 12:29 AM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ തിങ്കളാഴ്ച വരെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ നേരിയ മഴയുണ്ടാവും. തീരദേശ മേഖലയിൽ മഴ കുറവായിരിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

തെക്കൻ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല.

ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും യെല്ലോ അലർട്ട്.

പാ​ല​ക്കാ​ട് ​റെ​ക്കാ​ഡ് ​മഴ

പാ​ല​ക്കാ​ട്:​ 41​ ​ഡി​ഗ്രി​ ​വ​രെ​ ​താ​പ​നി​ല​ ​ഉ​യ​ർ​ന്ന​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ൽ​ ​മേ​യി​ൽ​ ​റെ​ക്കാ​‌​ഡ്.​ ​ഇ​ന്ന​ലെ​ ​വ​രെ​യു​ള്ള​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​ജി​ല്ല​യി​ൽ​ 93.7​ ​മി​ല്ലീ​മീ​റ്റ​ർ​ ​മ​ഴ​ ​ല​ഭി​ച്ചു.​സാ​ധാ​ര​ണ​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​ല​ഭി​ക്കേ​ണ്ട​തി​നേ​ക്കാ​ൾ​ 47​%​ ​അ​ധി​കം.​ ​പാ​ല​ക്കാ​ട്‌​ ​ജി​ല്ല​യി​ൽ​ ​ചൂ​ടും​ ​ഗ​ണ്യ​മാ​യി​ ​കു​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത് 35.5​ ​ഡി​ഗ്രി​യാ​ണ്.​ ​ഇ​ന്ന​ലെ​ ​വ​രെ​യു​ള്ള​ ​ക​ണ​ക്ക് ​പ്ര​കാ​രം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മ​ഴ​ ​ല​ഭി​ച്ച​ത് ​കോ​ട്ട​യം​ ​ജി​ല്ല​യി​ലാ​ണ്,​ 103.2​ ​മി​ല്ലീ​ ​മീ​റ്റ​ർ​ ​(​ 7​%​ ​കൂ​ടു​ത​ൽ​ ​).

Advertisement
Advertisement