പി.എസ്.സി അറിയിപ്പുകൾ

Thursday 16 May 2024 1:42 AM IST

തിരുവനന്തപുരം: വയനാട് ജില്ലയിൽ ആരോഗ്യവകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (714/2022) തസ്തികയിലേക്കുളള രണ്ടാംഘട്ട അഭിമുഖം വെളളിയാഴ്ച പി.എസ്‍.സി കോഴിക്കോട് മേഖലാ ഓഫീസിൽ നടത്തും. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (02/2023) തസ്തികയിലേക്ക് 22 മുതൽ ജൂൺ 7വരെ പി.എസ്‍.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ : 0471 2546325.

ഒഎംആർ പരീക്ഷ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ സർവേയർ ( 418/2023), വാട്ടർ അതോറിട്ടിയിൽ സർവേയർ ഗ്രേഡ് 2 ( 683/2023) തസ്തികയിലേക്ക് 22ന് രാവിലെ 10.30 മുതൽ പകൽ 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ടു വീലർ, ത്രീ വീലർ മെയിന്റനൻസ്–-421/2023) തസ്തികയിലേക്ക് 23 ന് രാവിലെ 10.30 മുതൽ 12.30 വരെ ഒ.എം.ആർ പരീക്ഷ നടക്കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ഷീറ്റ് മെറ്റൽ ( 425/2023) തസ്തികയിലേക്ക് 24 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ. ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ( 433/2023, 434/2023 ) ഭാഗമായി നടത്തുന്ന രണ്ടാംഘട്ട ഒ.എം.ആർ പരീക്ഷ 25 ന് പകൽ 1.30 മുതൽ 3.15 വരെ നടക്കും.

Advertisement
Advertisement