പൊതുയോഗവും തിരഞ്ഞെടുപ്പും

Thursday 16 May 2024 12:44 AM IST

കോന്നി : വ്യാപാരി വ്യവസായി ഏകോപന സമിതി കൂടൽ യൂണിറ്റിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കൂടൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.മാത്യു, വർഗീസ് ജോൺ, ഇ.വി.രാജൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളുടെ മക്കളെ ആദരിച്ചു. ഭാരവാഹികളായി കൂടൽ ശ്രീകുമാർ (പ്രസിഡന്റ്), ജോസ് വർഗീസ് (ജനറൽ സെക്രട്ടറി), ഇ.വി.രാജൻ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement