പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം

Thursday 16 May 2024 12:15 AM IST

കൊല്ലം: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആൺകുട്ടികൾക്കായുള്ള ചാത്തന്നൂർ പ്രീമെട്രിക് ഹോസ്റ്റലിലെ നിലവിലുളള ഒഴിവുകളിലേക്ക് 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് സമുദായങ്ങളിലുള്ള വിദ്യാർത്ഥികൾ എന്നി​വർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി-വരുമാന സർട്ടിഫിക്കറ്റ് മുൻവർഷത്തെ മാർക്ക്, ഗ്രേഡ് രേഖപ്പെടുത്തിയ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം 31ന് വൈകിട്ട് 5 നകം ഇത്തിക്കര ബ്ലോക്ക് പട്ടികജാതി ഓഫീസിൽ നൽകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, യൂണിഫോം, പോക്കറ്റ്മണി ട്യൂഷൻ-ലൈബ്രറി സൗകര്യം എന്നിവ സൗജന്യം. ഫോൺ​: 9446525521, 9048112892

Advertisement
Advertisement