എള്ള് കൃഷിയിലും വിജയം കൈവരിച്ച് കെ.എം.എം.എൽ

Thursday 16 May 2024 12:22 AM IST
ചവറ കെ.. എം .എം.എല്ലിൽ നടന്ന എള്ള് കൃഷി വിളവെടുപ്പ് എം. ടി പി. പ്രദീപ് കുമാർ നിർവഹിക്കുന്നു

ചവറ: എള്ള് കൃഷിയിലും വിജയം കൈ വരിച്ചിരിക്കുകയാണ് ചവറയിലെ വ്യവസായ പൊതുമേഖലാ സ്ഥാപനം കെ.എം.എം.എൽ. കമ്പനിയുടെ ഗസ്റ്റ് ഹൗസിനോട് ചേർന്നുള്ള ഒരേക്കർ ഭൂമിയിലാണ് എള്ള് കൃഷി ചെയ്തത്. കൃഷിയുടെ വിളവെടുപ്പ് കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ പി.പ്രദീപ്കുമാർ നിർവഹിച്ചു. കെ.എം.എം.എൽ എച്ച്.ഒ.യു (ടി.പി/ടി.എസ്.പി) പി.കെ .മണിക്കുട്ടൻ, എച്ച്.ഒ.യു (എം.എസ്/എച്ച്.ആർ/ഇ.ഡി.പി) ,എം.യു. വിജയകുമാർ, സി.എഫ്.ഒ വി.അനിൽകുമാർ, അഗ്രികൾച്ചറൽ നോഡൽ ഓഫീസർ എ.എം.സിയാദ്, ടി.പി യൂണിറ്റിലെ യൂണിയൻ നേതാക്കളായ വി.സി. രതീഷ്​കുമാർ (സി.ഐ.ടി.യു), ആർ. ശ്രീജിത് (ഐ.എൻ.ടി.യു.സി), നഹാസ് (എസ്.ടി.യു), ജെ. മനോജ്‌മോൻ (യു.ടി.യുസി), എം.എസ് യൂണിറ്റിലെ യൂണിയൻ നേതാക്കളായ ജി.ഗോപകുമാർ (സി.ഐ.ടി.യു), എസ്.സന്തോഷ്, (യു.ടി.യു.സി), സി.സന്തോഷ്​കുമാർ (ഐ.എൻ.ടി.യു.സി), ഫെലിക്‌സ് (എ.ഐ.ടി.യു.സി), അഗ്രികൾച്ചറൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement