വിദ്യാർത്ഥികൾക്ക് അനുമോദനം

Thursday 16 May 2024 12:27 AM IST

ഓയൂർ : വെളിനല്ലൂർ ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ പ്ളസ് ടു കൊമേഴ്സിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേടിയ വിദ്യാ‌ർത്ഥിയെയും അതോടൊപ്പം എസ്.എസ്.എൽ.സി , പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാ‌ർത്ഥികളെയും അനുമോദിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ടി.കെ.ജ്യോതിദാസ് അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി പെരപ്പയം സുഭാഷ് സ്വാഗതം പറഞ്ഞു. എസ്.എസ്.എൽ.സി , പ്ലസ് ടു വിദ്യാർത്ഥികളെ പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാനജനറൽ സെക്രട്ടറി കെ.മണി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ബൈജു ചെറിയവെളിനല്ലൂർ, ജില്ലാ കമ്മിറ്റി അംഗം. കരിങ്ങന്നൂർ മനോജ്,ചടയമംഗലം ഹരി ,ഡി.രമേശൻ, ജയകുമാർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement