രോഹിത് ശർമ ടി.സി.എൽ അംബാസഡർ

Friday 17 May 2024 1:39 AM IST
രോഹിത് ശർമ ടി.സി.എൽ അംബാസിഡർ

കൊച്ചി: ടെലിവിഷൻഗൃഹോപകരണ നിർമാതാക്കളായ ടി.സി.എല്ലിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ രോഹിത് ശർമ ചുമതലയേറ്റു. രോഹിതിന്റെ സാന്നിദ്ധ്യം ടി.സി.എല്ലിന്റെ വിശ്വാസ്യതയും മൂല്യവും ഉയർത്തുമെന്നാണ് പ്രതീക്ഷയെന്നും ക്യാപ്ടന്റെ ഇച്ഛാശക്തിയും സ്ഥിരോത്സാഹവും ടി.സി.എല്ലിന്റെ കഠിനാദ്ധ്വാനം പോലെയാണെന്ന് കരുതുന്നുവെന്നും കമ്പനി അധി​കൃതർ പറഞ്ഞു.
വലിയ സ്‌ക്രീനിൽ കാണുകയും അനുഭവിക്കുകയും ചെയ്യുക എന്ന സൗകര്യമാണ് ടി.സി.എൽ ടെലിവിഷൻ രാജ്യത്ത് സാദ്ധ്യമാക്കിയത്. രാജ്യത്തിന്റെ ഹിറ്റ്മാനെ ബ്രാൻഡ് അംബാസഡറായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ടി.സി.എൽ ഇന്ത്യ ജനറൽ മാനേജർ ഫിലിപ്പ് സിയ പറഞ്ഞു. നൂതന സാങ്കേതിക മി​കവുകൾ ജനങ്ങളിലെത്തിക്കുന്നതിൽ ടി.സി.എല്ലിന്റെ ശ്രമം പ്രശംസനീയമാണെന്ന് രോഹിത് ശർമ പറഞ്ഞു.

Advertisement
Advertisement