മണ്ണെണ്ണ സ്റ്റോക്ക് എടുക്കില്ലെന്ന് റേഷൻ വ്യാപാരികൾ

Friday 17 May 2024 1:55 AM IST

തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കായി സർക്കാർ അനുവദിച്ച മണ്ണെണ്ണയുടെ അളവിൽ ഗണ്യമായ കുറവുള്ളതിനാൽ ഏറ്റെടുത്തു വിതരണം നടത്തേണ്ടതില്ലെന്ന് റേഷൻ വ്യാപാരികളുടെ സംയുക്ത കോ ഓർഡിനേഷൻ സമിതി യോഗം തീരുമാനിച്ചു. എ.ഐ.ടി.യു.സി അനുകൂല സംഘടനയിലെ വ്യാപാരികൾ ഒഴികെയുള്ളവർ സമിതിയിൽ അംഗങ്ങളാണ്.

അലോട്ട്‌മെന്റിന്റെ 30% മാത്രമാണ് വിതരണത്തിന് അനുവദിച്ചിരിക്കുന്നതെന്നും സ്റ്റോക്ക് എടുത്ത് വിതരണം നടത്തിയാൽ 70% കാർഡ് ഉടമകൾക്കും മണ്ണെണ്ണ ലഭിക്കാത്ത സ്ഥിതി വരുമെന്നും ജി.സ്റ്റീഫൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വ്യക്തമാക്കി. മണ്ണെണ്ണയുടെ അലോട്ട്‌മെന്റ് കുറയുകയും ഗതാഗതച്ചെലവും ലൈസൻസ് ഫീസും ഉയരുകയും ചെയ്തുവെങ്കിലും കമ്മിഷനിൽ ആനുപാതിക വർദ്ധന ഉണ്ടായില്ലെന്നും പരാതിപ്പെട്ടു.

Advertisement
Advertisement