വാസ്തുവിദ്യാ പ്രദർശനം 21ന് ആരംഭിക്കും

Friday 17 May 2024 12:28 AM IST
വാസ്തുവിദ്യാ പ്രദർശനം

കോഴിക്കോട്: നാലുനാൾ നീണ്ടു നിൽക്കുന്ന 'ബിലോംഗ് ' വാസ്തുവിദ്യാ പ്രദർശനം 21ന് നെല്ലിക്കോട് 'ദി എർത്തിൽ' ആരംഭിക്കും. അത്യാധുനിക വാസ്തുവിദ്യാ സങ്കൽപ്പങ്ങൾ അവതരിപ്പിക്കപ്പെടുന്ന പ്രദർശനം നിർമിത ബുദ്ധി ഉൾപ്പെടെ ചർച്ച ചെയ്യും. പ്രശസ്ത ആർക്കിടെക്റ്റ് ടോണി ജോസഫ് ഉദ്ഘാടനം ചെയ്യും.

ഐ.ഐ.എ കേരള ചെയർമാൻ നൗഫൽ പി. ഹാഷിം, ഐ.ഐ.എ കാലിക്കറ്റ് ചെയർമാൻ വിനോദ് സിറിയക്, ബാബു ചെറിയാൻ, അനിത ചൗധരി തുടങ്ങിയവർ പങ്കെടുക്കും. ലയൺസ് പാർക്ക്, ടാഗോർ ഹാൾ, പിണറായി എജ്യുക്കേഷൻ ഹബ് തുടങ്ങിയവയുടെ മോഡലുകൾ എക്‌സിബിഷനിൽ പ്രദർശിപ്പിക്കും. മീഞ്ചന്ത ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിക്കും. കേവലം കെട്ടിട നിർമാണം എന്നതിൽ നിന്ന് സമൂഹങ്ങൾക്കിടയിലെ സാംസ്‌കാരിക വിനിമയത്തിലേക്ക് വാസ്തുവിദ്യാ മേഖല മാറിക്കഴിഞ്ഞതായി ദി എർത്ത് സ്ഥാപക പാർട്ണർ പി.പി.വിവേക് പറഞ്ഞു. ചെറിയ ഗാർഹിക പ്ലാനുകൾ മുതൽ വൻകിട പ്രോജക്ടുകൾ വരെ എക്‌സിബിഷനിൽ ഉണ്ടാവുമെന്ന് ദി എർത്ത് സ്ഥാപക പാർട്ണർ നിഷാൻ എം പറഞ്ഞു.

Advertisement
Advertisement