പുനലൂർ നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണം

Friday 17 May 2024 12:38 AM IST
പുനലൂർ നഗരസഭ പ്രദേശങ്ങളിലെ മഴക്കാല പൂർവ ശുചീകരണ പ്രർത്തനങ്ങളുടെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.പുഷ്പലത നിർവഹിക്കുന്നു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, ,നഗരസഭ മുൻ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം

പുനലൂർ: പുനലൂർ നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ര‌ഞ്ജിത്ത് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. നഗരസഭയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സ്വാച്ഛ് ഭാരത് മിഷൻ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസിഡറുടെ ചുമലത വഹിക്കുന്ന പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ മുഖ്യാഥിതിയായി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വസന്തരഞ്ചൻ, അഡ്വ.പി.എ.അനസ്, ബിനോയ് രാജൻ, കെ.കനകമ്മ, മുൻ ചെയർപേഴ്സൺൻമാരായ ബി.സുജാത,നിമ്മി എബ്രഹാം, മുൻ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ,സി.ഡി.എസ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പുനലൂർ ഗവ.താലൂക്ക്ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ബി.അരുൺ, ശുചിത്വമിഷൻ ജില്ല കോ-ഓഡിനേറ്റർ അനിൽകുമാർ,തുടങ്ങിയവർ മഴക്കാല ജന്യ രോഗങ്ങൾ പ്രതിരോധിക്കേണ്ട ആവശ്യകതയെ സംബന്ധിച്ചും അതിന്റെ മുൻ ഒരുക്കങ്ങളെക്കുറിച്ചും ക്ലാസുകൾ നയിച്ചു. നഗരസഭ മുൻ വൈസ് ചെയർമാൻ ഡി.ദിനേശൻ സ്വാഗതവും സെക്രട്ടറി സുമയ്യ ബീവി നന്ദിയും പറഞ്ഞു.

Advertisement
Advertisement