മലയാളിയുടെ കണക്കുകൂട്ടലുകൾ തെറ്റില്ല; സ്വർണവിലയിൽ സംഭവിച്ചത് ആശ്വാസം

Friday 17 May 2024 10:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ കുറവാണ് സംഭവിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 54,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,760 രൂപയുമായി. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 54,280 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

ഏപ്രിലിന്റെ ആരംഭത്തോടുകൂടിയാണ് ഒരു പവൻ സ്വർണത്തിന്റെ വില അര ലക്ഷത്തിന് മുകളിൽ കടന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് കഴിഞ്ഞ മാസത്തിലായിരുന്നു. ഏപ്രിൽ 19ന് സ്വർണവിലയിൽ വൻവർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 54,520 രൂപയും, ഗ്രാമിന് 6,815 രൂപയുമായിരുന്നു വില.

വെളളിയാഴ്ച രാവിലെ വരെയുളള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ആഗോളതലത്തിൽ സ്വർണവ്യാപാരം നേരിയ നഷ്ടത്തിലാണ് നടക്കുന്നത്. കേരളത്തിൽ വെളളിവിലയിലും ഇന്ന് വർദ്ധനവ് സംഭവിച്ചിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ വില 92.5 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 92,500 രൂപയുമായി.

മേയിലെ സ്വർണനിരക്ക്

മേയ് 17₹ 54,080

മേയ് 16₹ 54,280

മേയ് 15₹ 53,720

മേയ് 14₹53,400

മേയ് 13₹53,720

മേയ് 12₹53,800

മേയ് 11₹53,800

മേയ് 10₹ 54,040

മേയ് 09₹52,920

മേയ് 08₹53,000

മേയ് 07₹53,080

മേയ് 06₹52,840

മേയ് 05₹52,680

മേയ് 04₹52680

മേയ് 03₹52680

മേയ് 02₹53,000

മേയ് 01₹52,440