ബ്യൂട്ടിപാർലർ ഉടമ സ്ഥാപനത്തിൽ മരിച്ചനിലയിൽ, മൃതദേഹത്തിന്  രണ്ടാഴ്ച  പഴക്കമുണ്ടെന്ന് പൊലീസ്

Friday 17 May 2024 3:41 PM IST

തിരുവനന്തപുരം: തൈക്കാട് ബ്യൂട്ടിപാർലർ നടത്തിയിരുന്ന സ്ത്രീ സ്ഥാപനത്തിൽ മരിച്ച നിലയിൽ. നാച്വറൽ റോയൽ സലൂൺ ഉടമയും മാർത്താണ്ഡം സ്വദേശിയുമായ ഷീലയാണ് (55) മരിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം പുറത്തറിഞ്ഞത്. പാർലറിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികളാണ് ദുർഗന്ധം വന്നതിനെ തുടർന്ന് കെട്ടിട ഉടമയെ വിവരമറിയിച്ചത്.

തുടർന്ന് കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജിയാണ് തമ്പാനൂ‌ർ പൊലീസിനെ വിവരമറിയച്ചത്. അകത്ത് നിന്ന് പൂട്ടിയിരുന്ന വാതിലിന്റെ പൂട്ട് തകർത്താണ് പൊലീസ് കയറിയത്. ഷീലയുടെ ബന്ധുക്കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഷീല ശാരീരിക അവശതകൾ ഉളള വ്യക്തിയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ട് വർഷമായി ഷീല സ്ഥാപനം നടത്തിവരികയാണ്. കുറച്ച് ദിവസങ്ങളായി ഇവരെ പുറത്ത് കാണാനില്ലായിരുന്നവെന്നാണ് അടുത്തുളള സ്ഥാപനങ്ങളിലെ ഉടമകൾ പറയുന്നത്.