കഥാസമാഹാരം പ്രകാശനം

Friday 17 May 2024 6:04 PM IST
സംവിധായകൻ എം.സി ജോസഫിന്റെ കഥാസമാഹാരം ലാവ ശ്രീനിവാസൻ അന്ന ബെന്നിനു നൽകി പ്രകാശനം ചെയ്യുന്നു. എം.സി ജോസഫ്, പരസ്യചിത്ര സംവിധായകൻ ജബ്ബാർ കല്ലറയ്ക്കൽ എന്നിവർ സമീപം

കൊച്ചി: ചലച്ചിത്ര, പരസ്യചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ എം.സി. ജോസഫിന്റെ എട്ടു കഥകളുടെ സമാഹാരമായ ലാവ സംവിധായകനും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ നടി അന്ന ബെന്നിന് നൽകി പ്രകാശിപ്പിച്ചു.

ഗ്രീൻ ബുക്‌സാണ് പ്രസാധകർ. പേരയ്ക്ക മീഡിയ എന്ന പരസ്യസ്ഥാപനത്തിന്റെ ഉടമയായ എം.സി. ജോസഫ് സംവിധാനം ചെയ്ത വികൃതി പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മികച്ച നടനുള്ള 2020ലെ പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിന് ലഭിച്ചത് വികൃതിയിലെ അഭിനയത്തിനാണ്.