പ്രവാസി സംഗമം

Friday 17 May 2024 10:51 PM IST

മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ പ്രവാസി സംഗമവും ഹാജിമാർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പ്രവാസി ഹാജിമാർക്കുള്ള പ്രാക്ടിക്കൽ ക്ലാസിനും യാത്രയയപ്പിനും മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിനേതൃത്വം നൽകി.
വിദേശ രാഷ്ട്രങ്ങളിൽ വിവിധമേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സ്‌നേഹ വിരുന്ന്, പാരന്റിംഗ് ഗൈഡൻസ്, കരിയർ ഓറിയന്റേഷൻ, നസ്വീഹത്ത്, പ്രാർത്ഥന എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിയിൽ സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി, സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട്, മഅ്ദിൻ ദുബൈ പ്രസിഡന്റ് മുഹ്യുദ്ദീൻ കുട്ടി സഖാഫി പുകയൂർ, യു.എ.ഇ നാഷണൽ കമ്മിറ്റി സെക്രട്ടറി ജുനൈസ് സഖാഫി മമ്പാട് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement