സ്കൂളിൽ ഇന്റേണൽ കമ്മിറ്റിക്ക് വനിതാ കമ്മിഷൻ ശുപാർശ

Saturday 18 May 2024 12:00 AM IST

തിരുവനന്തപുരം: എല്ലാ സ്‌കൂളുകളിലും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള ഇന്റേണൽ കമ്മറ്റി രൂപീകരിക്കണമെന്ന് വനിതാ കമ്മിഷൻ. പുതിയ അദ്ധ്യയനവർഷത്തിന്റെ തുടക്കത്തിൽത്തന്നെ എല്ലാ സ്‌കൂളുകളിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പി.ടി.എ രൂപീകരണവും പി.ടി.എ എക്സിക്യുട്ടീവ് കമ്മറ്റിയുടെ പ്രവർത്തനവും സർക്കാർ മാർഗനിർദേശം പാലിച്ചായിരിക്കണം. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ ഓഫീസിൽ സന്ദർശിച്ച കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവിയും കമ്മിഷനംഗം ഇന്ദിരാ രവീന്ദ്രനും ശുപാർശകൾ കൈമാറി. ഇന്റേണൽ കമ്മറ്റി കൃത്യമായി യോഗം ചേരുന്നെന്ന് നിരീക്ഷിക്കാൻ ജില്ലാതലത്തിൽ വിദ്യാഭ്യാസവകുപ്പിന്റെ ഒരു ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണം. ഇന്റേണൽ കമ്മറ്റി രൂപീകരിക്കാത്ത എല്ലാ സ്‌കൂളുകൾക്കെതിരേയും നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്തു.

കം​ബോ​ഡി​യ​യിൽ
ജോ​ലി​ ​ത​ട്ടി​പ്പ്
*​ജാ​ഗ്ര​ത​ ​വേ​ണം

ന്യൂ​ഡ​ൽ​ഹി​:​ ​ലാ​വോ​സ് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ലാ​വോ​ ​പീ​പ്പി​ൾ​സ് ​ഡെ​മോ​ക്രാ​റ്റി​ക് ​റി​പ്പ​ബ്ലി​ക്കി​ലെ​ ​താ​യ്‌​ലാ​ന്റ് ​വ​ഴി​യു​ള്ള​ ​ജോ​ലി​ ​ത​ട്ടി​പ്പു​ക​ൾ​ ​വ്യാ​പ​ക​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​ഇ​ന്ത്യ​ക്കാ​ർ​ക്ക് ​ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​അം​ഗീ​കൃ​ത​ ​ഏ​ജ​ന്റു​മാ​ർ​ ​വ​ഴി​ ​മാ​ത്ര​മേ​ ​കം​ബോ​ഡി​യ​യി​ൽ​ ​ജോ​ലി​ക്കാ​യി​ ​അ​പേ​ക്ഷി​ക്കാ​വൂ.​ ​തൊ​ഴി​ൽ​ ​സം​ബ​ന്ധ​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​നോം​പെ​ന്നി​ലെ​ ​എം​ബ​സി​യെ​ ​സ​മീ​പി​ക്കാ​നും​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​നി​ർ​ദ്ദേ​ശി​ച്ചു.

കം​ബോ​ഡി​യ​യി​ലും​ ​തെ​ക്കു​കി​ഴ​ക്ക​ൻ​ ​ഏ​ഷ്യ​ൻ​ ​മേ​ഖ​ല​യി​ലും​ ​ജോ​ലി​ ​തേ​ടു​ന്ന​ ​ഇ​ന്ത്യ​ക്കാ​രെ​ ​ല​ക്ഷ്യ​മി​ട്ട് ​'​ഡി​ജി​റ്റ​ൽ​ ​സെ​യി​ൽ​സ് ​ആ​ൻ​ഡ് ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ്'​ ​'​ക​സ്റ്റ​മ​ർ​ ​സ​പ്പോ​ർ​ട്ട് ​സ​ർ​വീ​സ്'​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളു​ടെ​ ​പേ​രി​ലാ​ണ് ​ത​ട്ടി​പ്പ്.​ ​ലാ​വോ​സി​ലെ​ ​ഗോ​ൾ​ഡ​ൻ​ ​ട്ര​യാം​ഗി​ൾ​ ​സ്‌​പെ​ഷ്യ​ൽ​ ​ഇ​ക്ക​ണോ​മി​ക് ​സോ​ണി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന
സം​ഘ​ങ്ങ​ളാ​ണ് ​പി​ന്നി​ൽ.
ഇ​ന്ത്യ​യി​ലെ​യും​ ​ദു​ബാ​യ്,​ ​ബാ​ങ്കോ​ക്ക്,​ ​സിം​ഗ​പ്പൂ​ർ​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ലെ​യും​ ​ഏ​ജ​ന്റു​മാ​ർ​ ​വ​ഴി​ ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​വും​ ​ഹോ​ട്ട​ൽ​ ​സൗ​ക​ര്യ​വും​ ​വി​മാ​ന​ ​ടി​ക്ക​റ്റു​ക​ളും​ ​വി​സ​ ​സൗ​ക​ര്യ​വും​ ​വാ​ഗ്ദാ​നം​ ​ചെ​യ്യും.​ ​ഏ​ജ​ന്റു​മാ​ർ​ ​അ​ഭി​മു​ഖ​വും​ ​ടൈ​പ്പിം​ഗ് ​ടെ​സ്റ്റും​ ​ന​ട​ത്തി​ ​റി​ക്രൂ​ട്ട് ​ചെ​യ്‌​ത​ ​ശേ​ഷം​ ​ഇ​ര​ക​ളെ​ ​താ​യ്‌​ല​ന്റ് ​അ​തി​ർ​ത്തി​ ​വ​ഴി​ ​ലാ​വോ​സി​ലേ​ക്ക് ​ക​ട​ത്തും.​ ​വാ​ഗ്‌​ദാ​നം​ ​ചെ​യ്യു​ന്ന​ ​ജോ​ലി​ക്ക് ​പ​ക​രം​ ​ഇ​വ​ർ​ക്ക് ​ഗോ​ൾ​ഡ​ൻ​ ​ട്ര​യാം​ഗി​ൾ​ ​സ്പെ​ഷ്യ​ൽ​ ​ഇ​ക്ക​ണോ​മി​ക് ​സോ​ണി​ൽ​ ​നി​യ​മ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടേ​ണ്ടി​ ​വ​രു​ന്നു.​ ​പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് 18​ ​വ​ർ​ഷം​ ​വ​രെ​ ​ശി​ക്ഷ​ ​ല​ഭി​ക്കും.​ ​അ​ടു​ത്തി​ടെ​ 250​ ​ഓ​ളം​ ​ഇ​ന്ത്യ​ക്കാ​രെ​ ​ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി​ ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.

ന​വാ​സി​നെ​തി​രായ
ന​ട​പ​ടി​ക​ളി​ലെ​ ​സ്റ്റേ​നീ​ട്ടി

കൊ​ച്ചി​:​ ​എം.​എ​സ്.​എ​ഫ് ​വ​നി​താ​വി​ഭാ​ഗ​മാ​യ​ ​ഹ​രി​ത​യു​ടെ​ ​ലൈം​ഗി​ക​ ​അ​ധി​ക്ഷേ​പ​ ​പ​രാ​തി​യി​ൽ​ ​എം.​എ​സ്.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ ​ന​വാ​സി​നെ​തി​രാ​യ​ ​കേ​സി​ലെ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​ള്ള​ ​സ്റ്റേ​ ​ഹൈ​ക്കോ​ട​തി​ ​നീ​ട്ടി.​ ​വെ​ള്ള​യി​ൽ​ ​പൊ​ലീ​സെ​ടു​ത്ത​ ​കേ​സി​ൽ​ ​കോ​ഴി​ക്കോ​ട് ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​യി​ലെ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​നേ​ര​ത്തെ​ ​ര​ണ്ടാ​ഴ്ച​ത്തേ​യ്ക്ക് ​ത​ട​ഞ്ഞി​രു​ന്നു.​ ​ഈ​ ​സ്റ്റേ​യാ​ണ് ​ഒ​രു​ ​മാ​സ​ത്തേ​ക്കു​കൂ​ടി​ ​ജ​സ്റ്റി​സ് ​വി​ജു​ ​എ​ബ്ര​ഹാം​ ​നീ​ട്ടി​യ​ത്.​ 2021​ ​ജൂ​ൺ​ 22​ന് ​ന​ട​ന്ന​ ​എം.​എ​സ്.​എ​ഫ് ​നേ​തൃ​യോ​ഗ​ത്തി​ൽ​ ​ന​വാ​സ് ​വ​നി​താ​ ​നേ​താ​വി​നു​നേ​രെ​ ​ലൈം​ഗി​കാ​ധി​ക്ഷേ​പം​ ​ന​ട​ത്തി​യെ​ന്നാ​ണ് ​ആ​രോ​പ​ണം.

കെ.​എ​സ് ​ഹ​രി​ഹ​ര​ന് ​ജാ​മ്യം

വ​ട​ക​ര​:​ ​പ്ര​സം​ഗ​ത്തി​നി​ട​യി​ൽ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യെ​ന്ന​ ​പ​രാ​തി​യി​ൽ​ ​ആ​ർ.​എം.​ ​പി​ ​ഐ​ ​കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം​ ​കെ.​എ​സ് ​ഹ​രി​ഹ​ര​നെ​തി​രെ​ ​ചു​മ​ത്തി​യ​ ​കേ​സി​ൽ​ ​സ്റ്റേ​ഷ​ൻ​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചു.​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​ആ​ൾ​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​യു.​ഡി,​എ​ഫും​ ​ആ​ർ.​എം.​പി.​ഐ​യും​ ​വ​ട​ക​ര​ ​കോ​ട്ട​പ്പ​റ​മ്പി​ൽ​ ​ന​ട​ത്തി​യ​ ​വ​ർ​ഗീ​യ​ത​യ്ക്കെ​തി​രാ​യ​ ​കാ​മ്പ​യി​ൻ​ ​പ​രി​പാ​ടി​യി​ലെ​ ​പ്ര​സം​ഗ​മാ​ണ് ​വി​വാ​ദ​മാ​യ​ത്.​ ​പ്ര​സം​ഗ​ത്തി​ൽ​ ​നി​യ​മ​പ​ര​മാ​യി​ ​തെ​റ്റി​ല്ലെ​ന്നും​ ​എ​ന്നാ​ൽ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​സം​ഭ​വി​ച്ച​ ​ഗു​രു​ത​ര​മാ​യ​ ​പി​ഴ​വാ​യ​തി​നാ​ൽ​ ​താ​ൻ​ ​ഖേ​ദം​ ​പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നും​ ​കെ.​എ​സ് ​ഹ​രി​ഹ​ര​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.

Advertisement
Advertisement