പരാതികൾ തീർപ്പാക്കി

Friday 17 May 2024 11:33 PM IST

പത്തനംതിട്ട: വനിതാ കമ്മിഷൻ സിറ്റിംഗിൽ 16 പരാതികൾ തീർപ്പാക്കി. അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ, ഗാർഹിക ചുറ്റുപാടിലുള്ള പരാതികൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, മ തുടങ്ങിയവയാണ് പരിഗണനയ്ക്കു വന്നതെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി പറഞ്ഞു.ഏഴ് പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി . ആകെ 60 പരാതികളാണ് സിറ്റിംഗിൽ പരിഗണിച്ചത്. പാനൽ അഭിഭാഷകരായ അഡ്വ. കെ.എസ്. സിനി, അഡ്വ. ആർ. രേഖ, കൗൺസിലർ നീമ ജോസ്, വനിതാ സെൽ പൊലീസ് ഉദ്യോഗസ്ഥ ദീപാ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement