ബാങ്ക് ഓഹരികളിൽ നിക്ഷേപിക്കാൻ ഡി. എസ്. പി മുച്വൽ ഫണ്ട്

Saturday 18 May 2024 12:42 AM IST

കൊച്ചി: പ്രമുഖ അസറ്റ് മാനേജ്മന്റ് കമ്പനിയായ ഡി. എസ്. പി മുച്വൽ ഫണ്ട് രാജ്യത്തെ 12 മുൻനിര ബാങ്കുകളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന നിഫ്റ്റി ബാങ്ക് ഇൻഡക്‌സ് ഫണ്ട് അവതരിപ്പിച്ചു. ഈ മാസം 27 വരെ ഈ ഫണ്ടിൽ നിക്ഷേപിക്കാം. ഇതിലൂടെ നിക്ഷേപകർക്ക് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പൊതു, സ്വകാര്യ ബാങ്കുകളുടെ ഓഹരികൾ സ്വന്തമാക്കാം. 2018ന് ശേഷം ഇന്ത്യയിലെ ബാങ്കുകളുടെ ആസ്തി വരുമാനം മൂന്ന് മടങ്ങ് വർദ്ധിച്ച സാഹചര്യത്തിൽ നിക്ഷേപകർക്ക് ദീർഘകാല നേട്ടമുണ്ടാക്കാൻ നിഫ്റ്റി ബാങ്ക് ഇൻഡക്‌സ് ഫണ്ട് സഹായിക്കുമെന്ന് ഡി. എസ്. പി മുച്വൽ ഫണ്ടിന്റെ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രൊഡക്ട്‌സ് വിഭാഗം തലവൻ അനിൽ ഗെലാനി പറഞ്ഞു.