കുറ്റാലത്ത് മലവെള്ളപ്പാച്ചിൽ; 16 കാരൻ മരിച്ചു

Saturday 18 May 2024 1:46 AM IST

പുനലൂർ: തമിഴ്നാട് കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കവേ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ 16കാരൻ മരിച്ചു. തിരുനെൽവേലി സ്വദേശി അശ്വിനാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. കുടുംബാംഗങ്ങളോടൊപ്പം കുളിക്കുകയായിരുന്നു അശ്വിൻ. ശക്തമായ മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അശ്വിൻ ഒഴുകിപ്പോകുകയായിരുന്നു. പൊലീസും ഫയർഫോഴ്സും രണ്ടുമണിക്കൂർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടസമയം പൊലീസുകാർ അതിവേഗം ആളുകളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.