ജോയ് ആലുക്കാസ് ഗ്രൂപ്പ് യു. എസ്. എയിൽ വിപുലീകരിക്കുന്നു

Saturday 18 May 2024 12:53 AM IST

തൃശൂർ: ആഗോള ജുവലറി ബ്രാൻഡായ ജോയ് ആലുക്കാസ് അമേരിക്കയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ഡാലസ്, അറ്റ്‌ലാന്റ എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകളും, ഹൂസ്റ്റൺ, ചിക്കാഗോ, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലെ ഷോറൂമുകൾ നവീകരിച്ചും സാന്നിദ്ധ്യം ശക്തമാക്കാനാണ് പദ്ധതി. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസിന്റെ നേതൃത്വത്തിൽ ആഗോള വിപണിയിൽ വിപുലമായ പദ്ധതികളാണ് ആലോചിക്കുന്നത്.

ഹൂസ്റ്റണിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. മേയ് 26ന് ഡാലസിലെയും ജൂൺ രണ്ടിന് അറ്റ്‌ലാന്റയിലെയും പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്യും. ചിക്കാഗോയിലെയും ന്യൂ ജേഴ്‌സിയിലെയും നവീകരിച്ച ഷോറൂമുകൾ ജൂൺ 9, 15 തീയതികളിൽ പ്രവർത്തനം ആരംഭിക്കും. ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി ജോയ്ആലുക്കാസിന്റെ എല്ലാ യു. എസ്. എ ഔട്ട്‌ലെറ്റുകളിൽ 1,000 ഡോളറോ അതിൽ കൂടുതലോ മൂല്യമുള്ള സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 0.200 ഗ്രാം സ്വർണനാണയം സമ്മാനമായി ലഭിക്കും. 2,000 ഡോളറോ അതിൽ കൂടുതലോ മൂല്യമുള്ള ഡയമണ്ട്, പോൾകി ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി നൽകും.

അമേരിക്കയിലെ ഉപഭോക്താക്കളുടെ അഭിരുചികൾക്കനുസരിച്ച് ആഭരണശേഖരങ്ങളും ഉപഭോക്തൃസേവനവും ലഭ്യമാക്കുകയാണ് ലക്ഷ്യം.

ജോൺ പോൾ

എം. .ഡി

ജോയ് ആലുക്കാസ് ഗ്രൂപ്പ്