കൊല്ലം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വെസ്റ്റ് പൊലീസ് സ്റ്റേഷൻ മാർച്ച്‌

Saturday 18 May 2024 12:16 AM IST

കൊല്ലം: യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് എതിരെ കള്ളകേസ്‌ എടുക്കുകയും പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട കോൺഗ്രസ്‌ പ്രാദേശിക നേതാവ് വേണുവിനും മക്കൾക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുകയും അവരെ ആക്രമിച്ചവർക്കെതിരെ നിസാര വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്ത വെസ്റ്റ് എസ്.ഐ സന്തോഷ്‌ കുമാറിനെ സസ്‌പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് കൊല്ലം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡി.ഗീതാകൃഷ്ണൻ അദ്ധ്യക്ഷനായി.

കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ, കെ.പി.സി.സി സെക്രട്ടറിമാരായ സൂരജ് രവി, അഡ്വ.പി.ജെർമിയാസ്, കൃഷ്ണ വേണി ശർമ്മ, അഡ്വ.വിഷ്ണു സുനിൽ പന്തളം, വിനോദ് ഓച്ചിറ, ചെറശ്ശേരിൽ കൃഷ്ണകുമാർ, കെ.എം.റഷീദ്, അശോകൻ പുന്നത്തല, എസ്.നാസർ, ഡി.സമന്തഭദ്രൻ, ഹബീബ് സേട്ട്, ഓലയിൽ ജി.ചന്ദ്രൻ, രഞ്ജിത് കലുങ്കുമുഖം, ബിജു മതേതര, ബാബു മോൻ വാടി, എം.എസ്.സിദ്ദിഖ്, അലക്സാണ്ടർ, സാബ് ജാൻ, ജി.കെ.പിള്ള, മീര രാജീവ്‌, മോഹൻ ബോസ്, ബേബിച്ചൻ, ചെറശ്ശേരിൽ പത്മകുമാർ, എൻ.മരിയൻ, പനവിള ബാബു, അമലദാസ്, തങ്കച്ചൻ, അബ്ദുൽ ഖാദർ, കുരീപുഴ വിജയൻ, പി.ഗംഗധരൻ പിള്ള, ബി.സന്തോഷ്‌, താഹക്കോയ, അജിത് പ്രസാദ്, ഗ്രേസി എഡ്ഗർ, സുനിത നിസാർ, സുബി നുജ്ഉം, സിന്ധു കുമ്പളത്ത്, ബ്രിജിത്ത്, ഹരിത, ഹസ്ന ഹർഷാദ്, ദീപ ആൽബർട്ട്, ഉല്ലാസ് ഉളിയകോവിൽ, ഉളിയകോവിൽ രാജേഷ്, ജഗന്നാഥൻ, സുദർശൻ താമരക്കുളം, മോഹൻ ജോൺ, ശിവപ്രസാദ്, ശശിധരൻ തങ്കശ്ശേരി, ഫൈസൽ, അൻസിൽ രാജ്, ചക്രശൂലൻ, ജോയ്, അലക്സ്‌ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement