ഡൽഹി തിര. പ്രചാരണം: കേരളത്തിൽ നിന്ന് കോൺഗ്രസ് സംഘം

Saturday 18 May 2024 1:27 AM IST

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിൽ 46 അംഗ കോൺഗ്രസ് നേതാക്കളുടെ സംഘം ഡൽഹിയിൽ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും. 23 വരെയാണ് കേരള സംഘത്തിന്റെ പ്രചാരണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. പ്രമുഖ നേതാക്കളോടൊപ്പമുള്ള റോഡ് ഷോയിലട

ക്കം പങ്കെടുക്കും. ഗൃഹസന്ദർശനം നടത്തി പരമാവധി മലയാളി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കും. കുടുംബ സംഗമങ്ങളിലും പങ്കെടുക്കും. കെ.പി.സി.സി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ് നേതാക്കൾ അടങ്ങുന്നതാണ് സംഘം.