നന്ദിനി ലോഗോയുമായി സ്കോട്ട്ലൻഡ് ലോകകപ്പ് ജേഴ്സി

Saturday 18 May 2024 3:36 AM IST

ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നന്ദിനി ബ്രാൻഡ് ലോഗോയുള്ള സ്കോട്ട്‌ലൻഡ് ടീമിന്റെ ട്വന്റി-20 ലോകകപ്പ് ജേഴ്സി പുറത്തിറക്കി. സ്കോട്ട്‌ലൻഡ് ടീമിന്റെ മഖ്യ സ്പോൺസറാണ് കർണാടക മിൽക്ക ഫെഡറേഷന്റെ നന്ദിനി ബ്രാൻഡ്.

നന്ദിനിയെന്ന പേര് കന്നഡയിലും ജേഴ്സിയിൽ എഴുതിയിട്ടുണ്ട്. ട്വന്റി-20 ലോകകപ്പിൽ പങ്കെടുക്കുന്ന അയർലൻഡ് ടീമിന്റെയും മുഖ്യസ്പോൺസർ നന്ദിനിയാണ്.നന്ദിനി പാൽ ഉത്പന്നങ്ങൾ മിഡിൽ ഈസ്റ്റിലും സിങ്കപ്പൂരിലും യു.എസിലും വിൽക്കുന്നുണ്ട്.

Advertisement
Advertisement