കൊച്ചിക്ക് പണി നൽകി ചൈനയുടെ കടന്നുകയറ്റം, കച്ചവടക്കാരുടെ കീശ ചോരുന്നു

Saturday 18 May 2024 11:20 AM IST

കൊച്ചി​:​ ​ക​ര​കാ​ണാ​ക്ക​ട​ലി​ൽ​ ​ജീ​വ​ൻ​ ​പ​ണ​യ​പ്പെ​ടു​ത്തി​ ​ഹാ​ർ​ബ​റി​ലെ​ത്തി​ക്കു​ന്ന​ ​മ​ത്സ്യ​ങ്ങ​ൾ​ക്ക് പത്ത് മാ​സ​മാ​യി​ട്ടും​ ​പ​ണം​ ​ല​ഭി​ക്കാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​ബേ​പ്പൂ​ർ​ ​ഹാ​ർ​ബ​റി​ലെ​ ​മ​ത്സ്യ​ ​തൊ​ഴി​ലാ​ളി​ക​ളും,​ ​ബോ​ട്ടു​ട​മ​ക​ളും​ ​ഏ​ജ​ന്റു​മാ​രും​ ​വ​ൻ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ൽ.

​ ​വി​റ്റ​ ​മ​ത്സ്യ​ങ്ങ​ൾ​ക്ക് ​വി​ല​ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​ഡീ​സ​ൽ​ ​നി​റ​ക്കാ​ൻ​ ​വ​ഴി​ ​കാ​ണാ​തെ,​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ​പോ​കാ​നാ​വാ​തെ​ ​നൂ​റി​ല​ധി​കം​ ​ബോ​ട്ടു​ക​ൾ​ ​ഹാ​ർ​ബ​റി​ൽ​ ​ന​ങ്കൂ​ര​മി​ട്ട​ ​നി​ല​യി​ലാ​ണ്.​ ​ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ​ ​അ​ന്യ​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​തി​രി​ച്ചു​പോ​യി,​ ​കൊ​ച്ചി​യി​ലേ​ക്ക് ​മ​ത്സ്യം​ ​ക​യ​റ്റു​മ​തി​ ​ചെ​യ്ത​ ​ബേ​പ്പൂ​രി​ലെ​ ​ഏ​ജ​ന്റു​മാ​ർ​ ​കോ​ടി​ക​ളു​ടെ​ ​ബാ​ദ്ധ്യ​ത​യാ​ൽ​ ​ആ​ത്മ​ഹ​ത്യ​യു​ടെ​ ​വ​ക്കി​ലാ​ണ്.​ ​കൊ​ച്ചി​യി​ലെ​ ​ക​യ​റ്റു​മ​തി​ ​ക​മ്പ​നി​ക​ളി​ൽ​ ​നി​ന്ന് ​പ​ണം​ ​ല​ഭി​ക്കാ​ത്ത​താ​ണ് ​പ്ര​തി​സ​ന്ധി​യ്ക്ക് ​കാ​ര​ണ​മാ​യ​ത്.​

​അ​ന്താ​രാ​ഷ്ട​ ​ത​ല​ത്തി​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​മേ​ഖ​ല​യി​ൽ​ ​ചൈ​ന​യു​ടെ​ ​ക​ട​ന്ന് ​ക​യ​റ്റ​മാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​മേ​ഖ​ല​യ്ക്ക് ​തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.​ ​കൊ​ച്ചി​യി​ൽ​ ​നി​ന്നാ​ണ് ​മു​ൻ​ ​കാ​ല​ങ്ങ​ളി​ൽ​ ​വി​വി​ധ​ ​ഹാ​ർ​ബ​റി​ൽ​ ​നി​ന്നും​ ​മ​ത്സ്യം​ ​ശേ​ഖ​രി​ച്ച് ​യൂ​റോ​പ്യ​ൻ​ ​രാ​ഷ്ട​ങ്ങ​ളി​ലേ​ക്ക് ​അ​യ​ച്ചി​രു​ന്ന​ത്.​ ​ചൈ​ന​ ​ത​ള​യ​ൻ,​ ​കൂ​ന്ത​ൾ​ ​എ​ന്നീ​ ​മ​ത്സ്യ​ങ്ങ​ൾ​ക്ക് ​വി​ല​ ​കു​റ​ച്ച​തോ​ടെ​ ​കേ​ര​ള​ത്തി​ലെ​ ​മ​ത്സ്യ​ ​വി​പ​ണി​ ​കു​ത്ത​നെ​ ​ഇ​ടി​യു​ക​യാ​യി​രു​ന്നു.​

​മു​ൻ​കാ​ല​ങ്ങ​ളി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​വി​വി​ധ​ ​ഹാ​ർ​ബ​റു​ക​ളി​ൽ​ ​നി​ന്ന് ​നേ​രി​ട്ടാ​യി​രു​ന്നു​ ​അ​മേ​രി​ക്ക​യി​ലേ​ക്കും​ ​ജ​പ്പാ​നി​ലേ​ക്കും​ ​ചെ​മ്മി​ൻ​ ​ഇ​ന​ത്തി​ൽ​ ​പെ​ടു​ന്ന​ ​ക​യ​ന്ത​ൻ,​ ​പൂ​വാ​ല​ൻ,​​​ ​നാ​ര​ൻ,​​​ ​എ​ന്നീ​ ​മ​ത്സ്യ​ങ്ങ​ൾ​ ​ക​യ​റ്റു​മ​തി​ ​ചെ​യ്തി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ചെ​മ്മീ​ൻ​ ​പി​ടി​ക്കു​മ്പോ​ൾ​ ​വ​ല​യി​ൽ​പ്പെ​ട്ട് ​ആ​മ​ക​ൾ​ക്ക് ​വം​ശ​നാ​ശ​ ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്നു​ ​എ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​അ​മേ​രി​ക്ക​യും​ ​ജ​പ്പാ​നും​ ​കേ​ര​ള​ത്തി​ലെ​ ​ഹാ​ർ​ബ​റി​ൽ​ ​നി​ന്നു​ള്ള​ ​ചെ​മ്മീ​ൻ​ ​ഇ​റ​ക്കു​മ​തി​ ​നി​രോ​ധി​ച്ച​തോ​ടെ​ ​കേ​ര​ള​ത്തി​ലെ​ ​ചെ​മ്മീ​ൻ​ ​ക​യ​റ്റു​മ​തി​യും​ ​പ്ര​തി​സ​ന്ധി​യി​ലാ​യി.​​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​കാ​ര​ണം​ ​ബേ​പ്പൂ​ർ,​ ​പു​തി​യാ​പ്പ​ ​ഹാ​ർ​ബ​റി​ലെ​ ​മ​ത്സ്യ​ ​ച​ര​ക്കു​ ​നീ​ക്കം​ 60​ ​ശ​ത​മാ​ന​ത്തോ​ളം​ ​നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.​ ​​ക​യ​റ്റു​മ​തി​ക്ക് ​ആ​വ​ശ്യ​മാ​യ​ ​മ​ത്സ്യം​ ​ല​ഭി​ക്കാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​കൊ​ച്ചി​യി​ലെ​ ​ചി​ല​ ​ക​മ്പ​നി​ക​ൾ​ ​അ​ട​ച്ച് ​പൂ​ട്ട​ൽ​ ​ഭീ​ഷ​ണി​യി​ലാ​ണ്.