അപേക്ഷ ക്ഷണിച്ചു

Sunday 19 May 2024 12:55 AM IST

പാലക്കാട്: കേരള സർക്കാർ സ്ഥാപനമായ വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ടിൽ പി.എസ്.സി അംഗീകൃത, സർക്കാർ ആനുകൂല്യങ്ങൾ കിട്ടുന്ന, 100 ശതമാനം ജോലി സാദ്ധ്യതയുള്ള തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ് കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചത്. ഒരുവർഷം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ്ടു ആണ് യോഗ്യത. ംംം.ളരശസലൃമഹമ.ീൃഴ എന്ന് വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും ഓഫീസിൽനിന്ന് നേരിട്ടും ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 50 രൂപയും മറ്റുള്ളവർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അവസാന തിയ്യതി മേയ് 31ന് വൈകിട്ട് അഞ്ച് മണി. വിലാസം: ഗവ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ട്, ഷാടവർ, വടക്കഞ്ചേരി പി.ഒ, പാലക്കാട് 678683. ഫോൺ: 04922 256677, 9142190406, 9605724950, 9946883190.

Advertisement
Advertisement