തരൂർ ഗെയിംസ് ഫെസ്റ്റ്

Sunday 19 May 2024 12:54 AM IST

വടക്കഞ്ചേരി: കായികമേഖലയ്ക്ക് കരുത്ത് പകരാൻ തരൂർ ഗെയിംസ് ഫെസ്റ്റ് 2024ന് ഇന്ന് തുടക്കമാകും. സുമോദ് എം.എൽ.എയുടെ നേതൃത്വത്തിലാണ് ഇന്നു മുതൽ ജൂൺ 2 വരെയുള്ള ഗെയിംസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കണ്ണമ്പ്ര ബാങ്ക് സഹകരണ ബാങ്ക് ജംഗ്ഷൻ ഗ്രൗണ്ടിൽ വോളിബാൾ ടൂർണമെന്റും, 25, 26 തിയ്യതികളിൽ പെരിങ്ങോട്ടുകുറിശ്ശി ജി.എച്ച്.എസ്.എസിൽ വച്ച് ഫുട്ബാൾ ടൂർണമെന്റും, ജൂൺ 1, 2 തിയ്യതികളിൽ വടക്കഞ്ചേരി നെല്ലിയമ്പാടം ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂർണമെന്റും നടക്കും.

Advertisement
Advertisement