ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്ത് കോടതി

Saturday 18 May 2024 8:05 PM IST

കോട്ടയം : ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു. കോട്ടയം മുൻസിഫ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. അന്ത്യോഖ്യ പാത്രിയാർക്കീസ് ബാവയുടെ നടപടി ചോദ്യം ചെയ്ത് കുര്യാക്കോസ് മാർ സേവേറിയോസിനെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിയിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ സ്റ്റേ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.

ആ​ക​മാ​ന​ ​സു​റി​യാ​നി​ ​ഓ​ർ​ത്ത​ഡോ​ക്‌​സ് ​സ​ഭ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ഇ​ഗ്നാ​ത്തി​യോ​സ് ​അ​ഫ്രേം​ ​ദ്വി​തീ​യ​ൻ​ ​പാ​ത്രി​യാ​ർ​ക്കീ​സ് ​ബാ​വ​യു​ടെ​ ​ഉ​ത്ത​ര​വു​ക​ൾ​ ​ലം​ഘി​ച്ചു എന്നാരോപിച്ചായിരുന്നു മെത്രാപ്പാലീത്തയെ സസ്പെൻഡ് ചെയ്തത്. ഇ​നി​യൊ​രു​ ​ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ​ ​സ​ഭാ​പ​ര​മാ​യ​ ​ചു​മ​ത​ല​ക​ളി​ൽ​ ​നി​ന്ന് ​നീ​ക്കി​യ​താ​യി​ ​പാ​ത്രി​യ​ർ​ക്കീ​സി​ന്റെ​ ​ഉ​ത്ത​ര​വി​ൽ​ ​പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ​ ​ഓ​ർ​ത്ത​ഡോ​ക്‌​സ് ​സ​ഭ​യു​മാ​യി​ ​അ​ടു​പ്പം​ ​കാ​ണി​ക്കു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​ ​കു​ര്യാ​ക്കോ​സ് ​സേ​വേ​റി​യോ​സി​ന് നേരത്തെ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രു​ന്നു.​ ​പു​ത്ത​ൻ​കു​രി​ശി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​ദ്ദേ​ഹ​ത്തെ​ ​വി​ളി​ച്ചു​ ​വ​രു​ത്തി​ ​പാ​ത്രി​യാ​ർ​ക്കീ​സ് ​ബാ​വ​യു​ടെ​ ​പ്ര​തി​നി​ധി​ ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ച്ചി​രു​ന്നു.​ ​വി​ശ​ദീ​ക​ര​ണം​ ​ത​ള്ളി​യാ​ണ് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ത്.

സ​സ്‌​പെ​ൻ​ഷ​നി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചും​ ​സേ​വേ​റി​യോ​സി​നെ​ ​പി​ന്തു​ണ​ച്ചും​ ​ഒ​രു​വി​ഭാ​ഗം​ ​വി​ശ്വാ​സി​ക​ൾ​ ​കോ​ട്ട​യം​ ​ചി​ങ്ങ​വ​ന​ത്തെ​ ​സ​ഭാ​ ​ആ​സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.​ ​സ​ഹാ​യ​മെ​ത്രാ​ൻ​മാ​ർ​ ​അ​ധി​കാ​ര​ത്തി​നു​ ​വേ​ണ്ടി​ ​ന​ട​ത്തു​ന്ന​ ​നീ​ക്ക​മാ​ണ് ​സ​സ്‌​പെ​ൻ​ഷ​ന് ​പി​ന്നി​ലെ​ന്ന് ​ഇ​വ​ർ​ ​ആ​രോ​പി​ച്ചു. സ​ഭ​യു​ടെ​ ​ഏ​ക​മെ​ത്രാ​പ്പൊ​ലീ​ത്ത​യാ​യ​ ​സേ​വേ​റി​യോ​സി​ന്റെ​ ​നീ​ക്ക​ങ്ങ​ൾ​ ​മൂ​ന്ന് ​സ​ഹാ​യ​മെ​ത്രാ​ൻ​മാ​രും​ ​എ​തി​ർ​ത്തി​രു​ന്നു.​ ​പാ​ത്രി​യാ​ർ​ക്കീ​സ് ​ബാ​വ​യു​ടെ​ ​അ​ധി​കാ​രം​ ​വെ​ട്ടി​ച്ചു​രു​ക്കാ​ൻ​ ​പു​തി​യ​ ​ഭ​ര​ണ​ഘ​ട​നാ​ ​ഭേ​ദ​ഗ​തി​ക്ക് 21​ന് ​വി​ളി​ച്ച​ ​പ്ര​ത്യേ​ക​ ​അ​സോ​സി​യേ​ഷ​ൻ​ ​യോ​ഗം​ ​മാ​റ്റി​വ​യ്ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​തും​ ​നി​ര​സി​ച്ച​തോ​ടെ​യാ​ണ് ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ത്.​ ​വ​ലി​യ​ ​മെ​ത്രാ​പ്പൊ​ലീ​ത്ത​ ​(​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​)​ ​പ​ദ​വി​യി​ൽ​നി​ന്ന് ​സേ​വേ​റി​യോ​സി​നെ​ ​നേ​ര​ത്തെ​ ​നീ​ക്കി​യി​രു​ന്നു.

എ.​ഡി​ 345​ൽ​ ​സി​റി​യ​യി​ൽ​നി​ന്ന് ​ഇ​ന്ത്യ​യി​ലെ​ത്തി​യ​വ​രു​ടെ​ ​പി​ൻ​മു​റ​ക്കാ​രാ​ണ് ​ക്‌​നാ​നാ​യ​ ​യാ​ക്കോ​ബാ​യ​ ​സ​ഭാം​ഗ​ങ്ങ​ൾ.​ ​വം​ശീ​യ​പാ​ര​മ്പ​ര്യം​ ​തു​ട​രു​ന്ന​ ​സ​ഭ​ ​അ​ന്ത്യോ​ഖ്യ​യി​ലെ​ ​ആ​ക​മാ​ന​ ​സു​റി​യാ​നി​സ​ഭ​യു​ടെ​ ​ഭ​ദ്രാ​സ​ന​മാ​യാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ആ​ത്മീ​യ​വും​ ​ഭ​ര​ണ​പ​ര​വു​മാ​യി​ ​പാ​ത്രി​യാ​ർ​ക്കീ​സ് ​ബാ​വ​യു​ടെ​ ​നേ​രി​ട്ടു​ള്ള​ ​അ​ധി​കാ​ര​ത്തി​ന് ​കീ​ഴി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​കോ​ട്ട​യം​ ​ചി​ങ്ങ​വ​ന​മാ​ണ് ​സ​ഭ​യു​ടെ​ ​ആ​സ്ഥാ​നം.