ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

Sunday 19 May 2024 12:04 AM IST

വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ജനറൽ, തസ്തികമാറ്റം മുഖേന, എൻ.സി.എ.) (കാറ്റഗറി നമ്പർ 27/2022, 29/2022, 30/2022, 44/2021, 45/2021, 693/2021-696/2021, 303/2022-305/2022, 556/2022-563/2022) തസ്തികയിലേക്ക് 23, 24, 27, 28, 29, 30 തീയതികളിൽ രാവിലെ 5.15 മുതൽ തിരുവനന്തപുരം എം.ജി. കോളേജ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, മെഡിക്കൽ സർട്ടിഫിക്കറ്റ് , പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

സർട്ടിഫിക്കറ്റ് പരിശോധന

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി) (കാറ്റഗറി നമ്പർ 3/2022) തസ്തികയിലേക്കും അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക്സ് (കാറ്റഗറി നമ്പർ 348/2023) തസ്തികയിലേക്കും 21 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546438.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി (കാറ്റഗറി നമ്പർ 339/2023) തസ്തികയിലേക്ക് 21 നും അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി (കാറ്റഗറി നമ്പർ 336/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി (കാറ്റഗറി നമ്പർ 337/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി (കാറ്റഗറി നമ്പർ 338/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി- ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 376/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി - ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 388/2023) തസ്തികകളുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് 22 നും അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി (കാറ്റഗറി നമ്പർ 341/2023) തസ്തികയുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയിലെ ന്യൂനത പരിഹരിക്കേണ്ടവർക്ക് 23 നും രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

പാ​ല​ക്കാ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ല​ക്കാ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഒ​ഴി​വി​ലേ​ക്ക് ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ,​ ​മെ​ഡി​ക്ക​ൽ​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​ഷ​നു​ള്ള​ 15​ ​വ​ർ​ഷ​ത്തി​ൽ​ ​കു​റ​യാ​ത്ത​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മു​ള്ള​വ​ർ,​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​കു​റ​ഞ്ഞ​ത് 15​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​തും​ ​എം.​ബി.​ബി.​എ​സ് ​ഡി​ഗ്രി​യു​ള്ള​തു​മാ​യ​ ​മാ​നേ​ജ്മെ​ന്റ് ​എ​ക്സ്പേ​ർ​ട്ടു​ക​ൾ​ ​എ​ന്നി​വ​ർ​ക്ക് ​ജൂ​ൺ​ 3​ന് ​വൈ​കി​ട്ട് 5​ന​കം​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി,​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ക​സ​ന​ ​വ​കു​പ്പ്,​ ​ഗ​വ​ൺ​മെ​ന്റ് ​സെ​ക്ര​ട്ടേ​റി​യ​റ്റ്,​ ​തി​രു​വ​ന​ന്ത​പു​രം​ ​–​ 695001​ ​വി​ലാ​സ​ത്തി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​g​m​c​p​a​l​a​k​k​a​d.​i​n.

Advertisement
Advertisement