കേരള സർവകലാശാല പരീക്ഷാഫലം

Sunday 19 May 2024 12:06 AM IST

നാലാം സെമസ്​റ്റർ എം.എസ്.ഡബ്ല്യൂ. ഡിസാസ്​റ്റർ മാനേജ്‌മെന്റ് (റഗുലർ), എം.എ. ഇക്കണോമിക്സ് (ബിഹേവിയർ ഇക്കണോമിക്സ് ആൻഡ് ആൻഡ് ഡാ​റ്റ സയൻസ്), എം.എസ്‌സി ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി ആൻഡ് എത്തനോ ഫാർമക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എസ്.ഡബ്ല്യൂ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴയില്ലാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ജൂൺ ഒന്നു വരെയും അപേക്ഷിക്കാം.

കാര്യവട്ടം കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തുന്ന ഏഴാം സെമസ്​റ്റർ ബി.ടെക് (2020 സ്‌കീം - റെഗുലർ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ 24ന് തുടങ്ങും.

ആറാം സെമസ്​റ്റർ ബി.എ ഇക്കണോമിക്സ് ആൻഡ് മാത്തമാ​റ്റിക്സ്, ബി.എ ഇംഗ്ലീഷ് ആൻഡ് മലയാളം ലി​റ്ററേച്ചർ ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ പ്രോജക്ട്/ വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.കോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 20 മുതൽ 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ ഏഴ്) സെക്ഷനിൽ ഹാജരാകണം.

ഏഴ് അഫിലിയേ​റ്റഡ് കോളേജുകളിലേക്കുള്ള എം.എസ്.ഡബ്യു, എം.എ.എച്ച്.ആർ.എം കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 21വരെ അപേക്ഷിക്കാം വെബ്സൈറ്റ്- http://www.admissions.keralauniversity.ac.in

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം


മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​മെ​ഡി​ക്ക​ൽ​ ​ഡോ​ക്യു​മെ​ന്റേ​ഷ​ൻ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​-21​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2016,​ 2017​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ 29​ ​ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ​ ​തീ​യ​തി

ബി.​എ​സ് ​സി​ ​ന​ഴ്‌​സിം​ഗ് ​(2016​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ ​മൂ​ന്നി​ന് ​തു​ട​ങ്ങും.

പ്രാ​ക്ടി​ക്കൽ
ഒ​ന്നും​ ​ര​ണ്ടും​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ഫ്.​എ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019,2020,2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​മേ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഒ​ഫ് ​മ്യൂ​സി​ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ജൂ​ൺ​ 18​ ​മു​ത​ൽ​ ​ന​ട​ക്കും.

എ​ൻ​ജി​നി​യ​റിം​ഗ് ​പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്ക​രി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്റേ​ൺ​ഷി​പ്പ്,​ ​നൈ​പു​ണ്യ​ ​വി​ക​സ​നം​ ​എ​ന്നി​വ​യ്ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ഴ്സു​ക​ളു​ടെ​ ​ക​രി​ക്കു​ലം​ ​പ​രി​ഷ്ക​രി​ക്കു​ന്നു.​ ​അ​വ​സാ​ന​ത്തെ​ ​ര​ണ്ടു​സെ​മ​സ്റ്റ​റു​ക​ൾ​ ​ഇ​ന്റേ​ൺ​ഷി​പ്പി​നോ​ ​സ്വ​യം​പ​ഠ​ന​ത്തി​നോ​ ​തി​ര​ഞ്ഞെ​ടു​ക്കാം.​ ​വി​വി​ധ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​കോ​ഴ്‌​സു​ക​ൾ​ ​പ​ഠി​ച്ചാ​ണ് ​സ്വ​യം​പ​ഠ​ന​ത്തി​ന്റെ​ ​ക്രെ​ഡി​റ്റു​ക​ൾ​ ​നേ​ടേ​ണ്ട​ത്.​ ​കോ​ഴ്സു​ക​ളു​ടെ​ ​പ​ട്ടി​ക​ ​വാ​ഴ്സി​റ്റി​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ഒ​രു​ ​സെ​മ​സ്റ്റ​ർ​ ​പൂ​ർ​ണ​മാ​യി​ ​ഇ​ന്റേ​ൺ​ഷി​പ്പി​നാ​യി​രി​ക്ക​ണം.​ ​മാ​ത്ത​മാ​റ്റി​ക്സ് ​പാ​ഠ​ഭാ​ഗം​ ​കു​റ​യ്ക്കാ​നു​ള്ള​ ​നി​ർ​ദ്ദേ​ശ​വും​ ​ക​ര​ട് ​പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ണ്ട്.​ ​ക​രി​ക്കു​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​അ​ന്തി​മ​ ​റി​പ്പോ​ർ​ട്ടാ​യ​ ​ശേ​ഷ​മേ​ ​ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ​ ​വ്യ​ക്ത​ത​യു​ണ്ടാ​വൂ.