ജയിൽ മുറ്റത്തു നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു

Sunday 19 May 2024 12:08 AM IST

തൃശൂർ: പൊലീസ് വാനിൽ വിയ്യൂർ അതിസുരക്ഷാ ജയിലിൽ എത്തിച്ച കൊലക്കേസ് പ്രതി തമിഴ്‌നാട് ആലങ്കുളം സ്വദേശി ബാലമുരുകൻ (36) രക്ഷപെട്ടു. വെള്ളിയാഴ്ച രാത്രി ജയിൽ മുറ്റത്ത് എത്തിച്ച് വിലങ്ങ് അഴിച്ചതോടെയാണ് ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നത്.

വിയ്യൂർ സ്വദേശി ശരത്തിന്റെ വീട്ടുമുറ്റത്ത് താക്കോൽ സഹിതം നിറുത്തിയിരുന്ന പൾസർ ബൈക്ക് മോഷ്ടിച്ച ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന. നൂറു കിലോമീറ്ററിലധികം പോകാനുള്ള പെട്രോൾ ബൈക്കിൽ ഉണ്ടായിരുന്നതായി ഉടമ ശരത്ത് പറഞ്ഞു. ഇതുസംബന്ധിച്ച് വിയ്യൂർ പൊലീസിൽ ശരത് പരാതി നൽകി.

5 കൊലപാതകം ഉൾപ്പെടെ 53 ഓളം കേസിലെ പ്രതിയായ ബാലമുരുകനെ തമിഴ്‌നാട് പെരിയ കോടതിയിൽ ഹാജരാക്കി തിരികെ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഒരു എസ്.ഐ ഉൾപ്പെടെ പൊലീസ് സംഘം ഒപ്പമുണ്ടായിരുന്നു.

ബനിയനും മുണ്ടുമാണ് വേഷം. കഴിഞ്ഞ സെപ്തംബറിൽ മറയൂരിൽ നിന്നാണ് പിടിയിലായത്. മുമ്പും ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നിട്ടുണ്ട്.

സൂ​ര്യ​യു​ടെ​ ​മ​ര​ണം​:​ ​അ​ര​ളി​വിഷ
സാ​ന്നി​ദ്ധ്യം​ ​സ്ഥി​രീ​ക​രി​ച്ച് ​പൊ​ലീ​സ്

ആ​ല​പ്പു​ഴ​:​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ​പോ​കും​ ​വ​ഴി​ ​പ​ള്ളി​പ്പാ​ട് ​നീ​ണ്ടൂ​ർ​ ​കൊ​ണ്ടൂ​രേ​ത്ത് ​സൂ​ര്യ​ ​സു​രേ​ന്ദ്ര​ൻ​ ​(24)
കു​ഴ​ഞ്ഞു​വീ​ണ് ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​അ​ര​ളി​വി​ഷ​ത്തി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​സ്ഥി​രീ​ക​രി​ച്ച് ​പൊ​ലീ​സി​ന്റെ​ ​പ്രാ​ഥ​മി​ക​ ​റി​പ്പോ​ർ​ട്ട്.​ ​അ​ര​ളി​പ്പൂ​വി​ലെ​ ​വി​ഷ​മാ​ണ് ​സൂ​ര്യ​യെ​ ​ഹൃ​ദ്റോ​ഗ​ത്തി​ലേ​ക്കു​ ​ന​യി​ച്ച​തെ​ന്ന് ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.
ഇ​വ​രു​ടെ​ ​വീ​ടി​നു​ ​പ​രി​സ​ര​ത്തെ​ ​അ​ര​ളി​ച്ചെ​ടി​ ​ഇ​ല​യു​ടെ​യും​ ​പൂ​വി​ന്റെ​യും​ ​സൂ​ര്യ​യു​ടെ​ ​ര​ക്ത​സാ​മ്പി​ളി​ന്റെ​യും​ ​വി​ദ​ഗ്ദ്ധ​ ​പ​രി​ശോ​ധ​നാ​ഫ​ലം​ ​ല​ഭി​ച്ച​ശേ​ഷം​ ​മ​ര​ണ​കാ​ര​ണം​ ​സം​ബ​ന്ധി​ച്ച് ​പൊ​ലീ​സ് ​അ​ന്തി​മ​ ​റി​പ്പോ​ർ​ട്ട​ ്സ​മ​ർ​പ്പി​ക്കും.

നാ​വി​ന് ​ശ​സ്ത്ര​ക്രി​യ​:​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​(​ഡെ​ക്ക്)​
ഡോ​ക്ട​ർ​ക്ക് ​വീ​ഴ്ച​ ​പ​റ്റി​യെ​ന്ന് ​സൂ​പ്ര​ണ്ട്

കോ​ഴി​ക്കോ​ട്:​ ​കൈ​വി​ര​ലി​നു​ ​പ​ക​രം​ ​നാ​ലു​വ​യ​സു​കാ​രി​യു​ടെ​ ​നാ​വി​ൽ​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ആ​രോ​ഗ്യ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ഗ​വ.​ ​മെ​ഡി.​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ,​ ​മാ​തൃ​-​ശി​ശു​ ​സം​ര​ക്ഷ​ണ​ ​കേ​ന്ദ്രം​ ​സൂ​പ്ര​ണ്ട് ​എ​ന്നി​വ​രി​ൽ​ ​നി​ന്ന് ​മൂ​ന്നം​ഗ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​മൊ​ഴി​യെ​ടു​ത്തു.
ഡോ​ക്ട​ർ​ക്ക് ​വീ​ഴ്ച​ ​പ​റ്റി​യ​താ​യി​ ​ഐ.​എം.​സി.​എ​ച്ച് ​സൂ​പ്ര​ണ്ട് ​അ​രു​ൺ​ ​പ്രീ​ത് ​ആ​രോ​ഗ്യ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ക്ക് ​സ​മ​ർ​പ്പി​ച്ച​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​നാ​വി​ന് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ക​ണ്ട​തി​നാ​ലാ​ണ് ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി​യ​ത്.​ ​ശ​സ്ത്ര​ക്രി​യ​യ്ക്കു​ ​മു​മ്പ് ​ബ​ന്ധു​ക്ക​ളെ​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ചി​ല്ല.​ ​ഭാ​വി​യി​ൽ​ ​ബു​ദ്ധി​മു​ട്ടി​ന് ​സാ​ദ്ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ​ ​ഡോ​ക്ട​ർ​ക്കെ​തി​രെ​ ​കൂ​ടു​ത​ൽ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​അ​തേ​സ​മ​യം​ ​മാ​തൃ​-​ശി​ശു​ ​സം​ര​ക്ഷ​ണ​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​ചി​കി​ത്സാ​രേ​ഖ​ക​ള​ട​ക്കം​ ​വി​ട്ടു​കി​ട്ടു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പൊ​ലീ​സ് ​ആ​രം​ഭി​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​സി.​ക​മ്മി​ഷ​ണ​ർ​ ​കെ.​ഇ​ ​പ്രേ​മ​ച​ന്ദ്ര​നാ​ണ് ​അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.​ ​നേ​ര​ത്തെ​ ​ടൗ​ൺ​ ​അ​സി.​ക​മ്മി​ഷ​ണ​ർ​ ​കെ.​ജി.​ ​സു​രേ​ഷാ​യി​രു​ന്നു​ ​കേ​സ് ​അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്.​ ​വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​യാ​ണ് ​കൈ​വി​ര​ലി​ന് ​ചി​കി​ത്സ​ ​തേ​ടി​യെ​ത്തി​യ​ ​ചെ​റു​വ​ണ്ണൂ​ർ​ ​മ​ധു​ര​ബ​സാ​ർ​ ​സ്വ​ദേ​ശി​ക​ളു​ടെ​ ​മ​ക​ൾ​ക്ക് ​നാ​വി​ന് ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി​യ​ത്.

Advertisement
Advertisement