ജാതിക്കുമ്മി കവിതാ പുരസ്കാരം എ.അനഘയ്ക്ക്

Saturday 18 May 2024 10:35 PM IST

കൊടുങ്ങല്ലൂർ: ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല 25 വയസിന് താഴെയുള്ള സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ ജാതി കുമ്മി കവിതാ പുരസ്‌കാരം എ.അനഘയുടെ 'മറവിയുടെ അച്ച് കുത്തിയ ചെറു മീനുകളുടെ ഭാഷ 'എന്ന കവിതയ്ക്ക് ലഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എഡ് സെന്റായ വലപ്പാട് സെന്ററിൽ ബി.എഡിന് പഠിക്കുന്ന അനഘ മലപ്പുറം തൃപ്പങ്ങോട് സ്വദേശികളായ പ്രകാശൻ പ്രസന്ന ദമ്പതികളുടെ മകളാണ്. കല്യാണദായിനി സഭ നൽകുന്ന 5,001 രൂപയും ഫലകവും ഫലവൃക്ഷത്തൈയും അടങ്ങുന്നതാണ് ജാതിക്കുമ്മി കവിതാ പുരസ്‌കാരം. മേയ് 24ന് പണ്ഡിറ്റ് കറുപ്പന്റെ 140ാമത് ജയന്തി ദിനത്തിന് ആനാപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും.

Advertisement
Advertisement