ഗുരുവായൂരിൽ ഭണ്ഡാരം വരവ് 5.39 കോടി

Sunday 19 May 2024 1:38 AM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി 5,39,06,162 രൂപ ലഭിച്ചു. കൂടാതെ 2.115 കിലോ 400 മില്ലിഗ്രാം സ്വർണവും 13.130 കിലോ വെള്ളിയും ലഭിച്ചിട്ടുണ്ട്. 2.57 ലക്ഷം രൂപ ക്ഷേത്രം കിഴക്കെനടയിലെ ഇ-ഭണ്ഡാരം വഴി ബാങ്കിലുമെത്തി.

 വിവാഹ രജിസ്ട്രേഷനും സൗകര്യം

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരാകുന്നവർക്ക് രജിസ്‌ട്രേഷന് വിവാഹമണ്ഡപത്തിനു സമീപം നഗരസഭ സൗകര്യമൊരുക്കും. കിഴക്കേനടയിൽ ദേവസ്വത്തിന്റെ വൈജയന്തി ഷോപ്പിംഗ് കോംപ്ലക്‌സിലെ 900 ചതുരശ്ര അടി സ്ഥലം വ്യവസ്ഥകളോടെ നഗരസഭയ്ക്ക് നൽകിയിട്ടുണ്ട്. സൗകര്യങ്ങൾഒരുക്കാൻ നഗരസഭ 16 ലക്ഷം അനുവദിച്ചിട്ടുണ്ട്. വിവാഹം ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്. സർക്കാരിന്റെ കെ - സ്മാർട്ട് ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.