കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ​ ​ ഹൈ​ഡ്ര​ജനിതാ

Sunday 19 May 2024 12:54 AM IST

കാ​ല​ടി​:​ ​കു​റ​ഞ്ഞ​ ​ചി​ല​വി​ൽ​ ​ഹൈ​ഡ്ര​ജ​ൻ​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​ഹൈ​ബ്രി​ഡ് ​എ​ന​ർ​ജി​ ​ജ​ന​റേ​ഷ​ൻ​ ​ഉ​പ​ക​ര​ണം​ ​വി​ക​സി​പ്പി​ച്ച് ​ആ​ദി​ശ​ങ്ക​ര​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​യി​ലെ​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​വി​ഭാ​ഗം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ.​ ​സൗ​രോ​ർ​ജ്ജ​വും​ ​വെ​ള​ള​വും​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഈ​ ​ക​ണ്ടു​പി​ടി​ത്തം.​ ​ബെ​ൻ​ ​ചാ​ക്കോ​ ​ചി​റ്റി​ല​പ്പി​ളി,​ ​ടോ​മി​ൻ​ ​ബി​ജോ​യ്,​ ​ബേ​സി​ൽ​ ​എ​ൽ​ദോ​സ്,​ ​സം​ഗീ​ത് ​ജെ.​ ​മേ​നോ​ൻ​ ​എ​ന്നി​വ​രാ​ണ് ​ഹൈ​ബ്രി​ഡ് ​എ​ന​ർ​ജി​ ​ജ​ന​റേ​ഷ​ൻ​ ​വി​ക​സി​പ്പി​ച്ച​ത്.​ ​വ​കു​പ്പ് ​മേ​ധാ​വി​ ​ഡോ.​ ​ദീ​പ​ ​ശ​ങ്ക​ർ,​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ.​ ​ഡോ.​ ​ശ്രീ​ന​ ​ശ്രീ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വേ​ണ്ട​ ​നേ​തൃ​ത്വം​ ​ന​ൽ​കി. ഹൈ​ഡ്ര​ജ​ൻ​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ​രാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വ​ഴി​യാ​ണി​പ്പോ​ൾ.​ ​അ​ത് ​പ​രി​സ്ഥി​തി​ ​മ​ലി​നീ​ക​ര​ണം​ ​കൂ​ട്ടും.​ ​ഈ​ ​ഉ​പ​ക​ര​ണം​ ​മ​ലി​നീ​ക​ര​ണം​ ​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

Advertisement
Advertisement