ഡൗ ജോൺസ് സ്‌കോറിൽ ക്രോംപ്ടണിന് മുന്നേറ്റം

Sunday 19 May 2024 12:27 AM IST

കൊച്ചി: മികച്ച പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണ (ഇ.എസ്. ജി) പ്രകടനത്തിന് ഡൗ ജോൺസ് സുസ്ഥിരതാ സൂചികയിൽ ക്രോംപ്ടൺ ഗ്രീവ്‌സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിനു മികച്ച റാങ്ക്. ആഗോളതലത്തിൽ ക്രോംപ്ടൺ 94ാം ശതമാനത്തിൽ സ്ഥാനം പിടിച്ചു. ഡി.എച്ച്.പി ഹൌസ്‌ഹോൾഡ് ഡ്യൂറബിൾസ് മേഖലയിലെ സമാന കമ്പനികളിൽ ഏഴാം സ്ഥാനവും നേടി. പാരിസ്ഥിതിക സുസ്ഥിരത, ഉത്പ്പന്ന മേൽനോട്ടം, സ്വാധീനം ചെലുത്തുന്ന സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങൾ, വൈവിധ്യം, ജീവനക്കാരുടെ ക്ഷേമം, മനുഷ്യ മൂലധന വികസനം, മികച്ച ഭരണം എന്നിവ ഉൾപ്പെടുന്ന നിർണായക മേഖലകളിൽ ക്രോംപ്ടണിൺ സ്‌കോർ മെച്ചപ്പെടുത്തി.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് കമ്പനികളുടെ സുസ്ഥിരതാ പ്രകടനം വിലയിരുത്തുന്നതിനുള്ള മാനദണ്ഡമായി നിലകൊള്ളുന്ന 1999 ൽ സ്ഥാപിതമായ ഡൗ ജോൺസ് സുസ്ഥിരതാ സൂചിക ദീർഘകാല സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി കർശനമായ മൂല്യനിർണ്ണയ പ്രക്രിയയിലൂടെ കമ്പനികളെ വിലയിരുത്തുന്നു.

Advertisement
Advertisement