ബസ് ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്

Sunday 19 May 2024 12:03 AM IST

മല്ലപ്പള്ളി : ചെറുകോൽപ്പുഴ - പൂവനക്കടവ് റോഡിൽ പാടിമണ്ണിന് സമീപം സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് പരിക്കേറ്റു.ഇന്നലെ രാവിലെ 8.30 നായിരുന്നു അപകടം. . പാടിമൺ മാക്കൽ വീട്ടിൽ ചാക്കോയുടെ മകൻ തോമസ് ചാക്കോ (35) നാണ് പരിക്ക് . റാന്നിയിൽ നിന്ന് കോട്ടയത്തേക്കുള്ള കൊണ്ടോടി മോട്ടോഴ്സ് ബസ് തട്ടിയാണ് അപകടം. കൈകാലുകൾക്കും തലയ്ക്കും പരിക്കേറ്റ ഇയാളെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കീഴ് വായ്പൂര് പൊലീസ് കേസെടുത്തു.

Advertisement
Advertisement