വിഗ്രഹ പ്രതിഷ്ഠാവാർ​ഷികം

Sunday 19 May 2024 12:15 AM IST

മാന്നാർ : എസ്.എൻ.ഡി.പി യോഗം ഉമ്പർനാട് ശാഖാ ഗുരു​ക്ഷേത്ര വിഗ്രഹപ്രതിഷ്ഠാ വാർഷികം മാവേലിക്കര ടി​.കെ.മാധവൻ സ്മാരക യൂണിയൻ കൺവീനർ എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം ചെയർപേ​ഴ്‌സൺ എൽ അമ്പിളി പ്രതിഷ്ഠാ സന്ദേശം നൽകി. ശാഖാ പ്രസിഡന്റും തെക്കേക്കര മേഖലാ കൺവീനറുമായ എൻ.വിജയൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി വി.എസ്.മോഹനൻ, വനിതാ സംഘം മേഖലാ കൺവീനർ സരള പുരുഷോത്തമൻ , യൂണിയൻ എക്‌സിക്യുട്ടീവ് അംഗം അജിതാ മോഹൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement