ചാത്തന്നൂർ യൂണിയനിൽ ആശാൻ സ്മൃതി ശതാബ്ദി ആചരണം

Sunday 19 May 2024 12:41 AM IST

കൊല്ലം: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂ‌ർ യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യൂണിയൻ തല കലോത്സവവും കുമാരനാശാൻ സ്മൃതി ശതാബ്ദി ആചരണവും യൂണിയൻ ഓഫീസ് ഹാളിൽ യൂണിയൻ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ്‌ ചിത്ര മോഹൻദാസ് അദ്ധ്യക്ഷയായി. യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ, വി.പ്രശാന്ത്, ചിത്രാംഗദൻ, ശോഭന ശിവാനന്ദൻ, മിനി ജോഷ് എന്നിവർ പങ്കെടുത്തു. വനിതാ സംഘം സെക്രട്ടറി ബീനാ പ്രശാന്ത് സ്വാഗതവും ഷീല നന്ദിയും പറഞ്ഞു. മത്സര വിജയികൾ: ശ്രേയസ് (സബ് ജൂനിയർ ആലാപനം), ഐശ്വര്യ (ജൂനിയർ ആലാപനം), പി.എസ്.അഞ്ജന (പ്രസംഗം സീനിയർ), ശ്രീല (സൂപ്പർ സീനിയർ ആസ്വാദനം ).

Advertisement
Advertisement