ഐ.സി.ഐ.സി.ഐ ബാങ്ക് മുൻചെയർമാൻ നാരായണൻ വഗുൽ നിര്യാതനായി

Sunday 19 May 2024 1:49 AM IST

കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കറും ഐ.സി.ഐ.സി.ഐ ബാങ്ക് മുൻചെയർമാനുമായ നാരായണൻ വഗുൽ (88) നിര്യാതനായി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആഗോളതലത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായി ഐ.സി.ഐ.സി.ഐ ബാങ്കിനെ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച നാരായണൻ വഗുലിനെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

ലയോള കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം 1955ൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ ഓഫീസർ പദവിയിൽ പ്രവർത്തനം ആരംഭിച്ച വഗുൽ 44ാം വയസിൽ ബാങ്ക് ഒഫ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനായി ചുമതലയേറ്റു. 1985ൽ ഐ.സി.ഐ.സി.ഐ ബാങ്കിലെ പ്രധാന പദവികളിലൊന്ന് ഏറ്റെടുത്തു. ഐ.സി.ഐ.സി.ഐയുടെ സ്ഥാപക ചെയർമാനും സി.ഇ.ഒയുമായിരുന്നു. പദ്മ വഗുലാണ് ഭാര്യ. മക്കൾ: മോഹൻ, സുധ.