പ്രീമിയർ ലീഗിൽ ഇന്ന് ഗ്രാൻഡ് ഫിനാലെ

Sunday 19 May 2024 3:59 AM IST

ല​ണ്ട​ൻ​:​ ​ഇം​ഗ്ലീ​ഷ് ​പ്രിമി​യ​ർ​ ​ലീ​ഗി​ൽ​ ​പു​തി​യ​ ​ചാ​മ്പ്യ​ൻ​ ​ആ​രെ​ന്ന​റി​യാ​ൻ​ ​ഇ​നി​ ​ഒ​രു​ ​പ​ക​ലിന്റെ ​കാ​ത്തി​രി​പ്പ് ​മാ​ത്രം.​ ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​-​ ​വെ​സ്റ്റ് ​ഹാം,​ ​ആ​ഴ്സ​ന​ൽ​ ​എ​വ​ർ​ട്ട​ൺ​ ​മ​ത്സ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ​ഫു​ട്ബാ​ൾ​ ​പ്രേ​മി​ക​ൾ​ ​ഉ​റ്റു​നോ​ക്കു​ന്ന​ത്.​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളും​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 8.30​ ​മു​ത​ലാ​ണ്.
നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​ ​ത​ന്നെ​യാ​ണ് ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​ഒ​ന്നാ​മ​തു​ള്ള​ത്.​ 37​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​വ​ർ​ക്കി​പ്പോ​ൾ​ 88​ ​പോ​യി​ന്റു​ണ്ട്.​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​ആ​ഴ്സ​ന​ലി​ന് ​ഇ​ത്ര​യും​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 86​ ​പോ​യി​ന്റും.​ ​കി​രീ​ട​ ​സാ​ധ്യ​ത​ ​കൂ​ടു​ത​ലും​ ​സി​റ്റി​യ്ക്ക് ​ത​ന്നെ​യാ​ണ്.

നോട്ട് ദി പോയിന്റ്

ഇ​ന്ന് ​വെ​സ്റ്റ് ​ഹാ​മി​നെ​ ​കീ​ഴ​ട​ക്കി​യാ​ൽ​ ​കി​രീ​ടം​ സിറ്റിയ്ക്ക് ​ഉ​റ​പ്പി​ക്കാം
സി​റ്റി​ ​വെസ്റ്റ് ഹാമിനോട് തോ​റ്റാ​ലും ആ​ഴ്സ​ന​ൽ​ ​എ​വ​ർ​ട്ട​ണി​നോ​ട് ​സ​മ​നി​ല​യി​ൽ​ ​പി​രി​യു​ക​യോ​ ​തോ​ൽ​ക്കു​ക​യോ​ ​ചെ​യ്താ​ലും​ ​സി​റ്റി​യ്ക്ക് ​കി​രീ​ടം​ ​നേ​ടാം.
ഇ​നി​ ​സി​റ്റി​യും​ ​ആ​ഴ്‌​സ​ന​ലും​ ​ജ​യി​ച്ചാ​ലും​ ​സി​റ്റി​യ്ക്കാ​ക്കാ​ണ് ​കി​രീ​ടം.
ജ​യി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​അ​ഴ്സ​ന​ലി​ന് ​കി​രീ​ട​ ​സാ​ധ്യ​ത​യു​ള്ളൂ.
സി​റ്റി​ ​തോ​ൽ​ക്കു​ക​യും​ ​ആ​ഴ്സ​ന​ൽ​ ​ജ​യി​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​ആ​ഴ്സ​ന​ലി​ന് 2004​ ​ന് ​ശേ​ഷം​ കി​രീ​ടം​ ​ഉ​റ​പ്പി​ക്കാം.
സി​റ്റി​യ്ക്ക് ​സ​മ​നി​ല​യും​ ​ആ​ഴ്സ​ന​ൽ​ ​ജ​യി​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​ഇ​രു​ ​ടീ​മി​നും​ 89​ ​പോ​യി​ന്റ് വീ​ത​മാ​കും.​ ​പി​ന്നീ​ട് ​ഗോ​ൾ​ ​ശ​രാ​ശ​രി​യാ​കും​ ​ചാ​മ്പ്യ​ന്മാ​രെ​ ​തീ​രു​മാ​നി​ക്കു​ന്ന​ത്.
സി​റ്റി​ ​കി​രീ​ടം​ ​നേ​ടി​യാ​ൽ​ ​തു​ട​ർ​ച്ച​യാ​യി​ 4​ ​ത​വ​ണ​ ​പ്രിമി​യ​ർ​ ​ലീ​ഗ് ​ചാ​മ്പ്യ​ൻ​മാ​രാ​കു​ന്ന​ ​ആ​ദ്യ​ ​ടീ​മാ​കും
ഇ​ന്ന് ​രാ​ത്രി​യി​ലെ​ ​മ​ത്സ​ര​ങ്ങ​ളോ​ട് ​കൂ​ടി​ ​ഈ​ ​സീ​സ​ണ് ​അ​വ​സാ​ന​മാ​കും.

Advertisement
Advertisement