ആവേശം ആർ.സി.ബി

Sunday 19 May 2024 4:13 AM IST

ബം​ഗ​ളൂ​രു​: അവസാന ഓവർവരെ ആവേശം നിറഞ്ഞ് നിന്ന ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 27 റൺസിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐ.പി.എൽ പതിനേഴാം സീസണിന്റെ പ്ലേഓഫിലെത്തി. ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്സ് ​ബം​ഗ​ളൂ​രു​ 20​ ​ഓ​വ​റി​ൽ​ 5​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 218​ ​റ​ൺ​സ് ​നേ​ടി. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. 201 റൺസ് നേടിയിരുന്നെങ്കിൽ ചെന്നൈയ്ക്ക് പ്ലേ ഓഫിൽ എത്താമായിരുന്നു.

ചെന്നൈക്കായി ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും (പുറത്താകാതെ 22 പന്തിൽ 42)​,​ എം.എസ് ധോണിയും (13 പന്തിൽ 25) ​27 പന്തിൽ 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പൊരുതി നോക്കിയെങ്കിലും പ്ലേഓഫിൽ എത്താനായില്ല. അവസാന ഓവറിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈയ്ക്ക് 17 റൺസ് വേണമായിരുന്നു. യഷ് ദയാൽ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തിൽ ധോണി സിക്സടിച്ച് ചെന്നൈയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ അടുത്ത പന്തിൽ ധോണിയെ സ്വപ്നിൽ സിംഗിന്റെ കൈയിൽ എത്തിച്ച് യഷ് ബംഗളൂരുവിന് ബ്രേക്ക് ത്രൂനൽകി. തുടർന്നുള്ള 4 പന്തിൽ നിന്ന് 1 റൺസ് മാത്രം വഴങ്ങിയ യഷ് ബംഗളൂരുവിന്റെ പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു. യഷ് 2 വിക്കറ്റ് വീഴ്ത്തി. ഓപ്പണ‌ർ രചിൻ രവീന്ദ്രയാണ് (37 പന്തിൽ 61)യാണ് ചെന്നൈയുടെ ടോപ് സ്കോറർ. രഹാനെ 33 റൺസ് നേടി. ഒരു ഘട്ടത്തിൽ അവസാന സ്ഥാനത്തായിരുന്ന ആർ.സി.ബി തുടർച്ചയായ 6 ജയം നേടിയാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. നിലവിൽ നാലാം സ്ഥാനത്താണവർ.
അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ക്യാ​പ്ട​ൻ​ ​ഫാ​ഫ് ​ഡു​പ്ലെ​സി​സ് ​(39​ ​പ​ന്തി​ൽ​ 54​),​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(29​ ​പ​ന്തി​ൽ​ 47​),​ ​ര​ജ​ത് ​പ​ട്ടീ​ദാ​ർ​ ​(23​ ​പ​ന്തി​ൽ​ 41​),​ ​കാ​മ​റൂ​ൺ​ ​ഗ്രീ​ൻ​ ​(​പു​റ​ത്താ​കാ​തെ 17 പന്തിൽ 38),​​ ദി​നേ​ഷ് ​കാ​ർ​ത്തി​ക് ​(6​ ​പ​ന്തി​ൽ​ 14​),​ ​ഗ്ലെ​ൻ​ ​മാ​ക്സ്‌​വെ​ൽ​ ​(5​ ​പ​ന്തി​ൽ​ 16)​ ​എ​ന്നി​വ​രെ​ല്ലാം​ ​ബാ​റ്റ് ​കൊ​ണ്ട് ​നി​ർ​ണാ​യക​ ​സം​ഭാ​വ​ന​ ​ന​ൽ​കി.​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​കൊ​ഹ്‌​ലി​യും​ ​ഡു​പ്ലെ​സി​സും​ നല്ല​ ​തു​ട​ക്ക​മാ​ണ് ​ബം​ഗ​ളൂ​രു​വി​ന് ​ന​ൽ​കി​യ​ത്.​ ​ര​ണ്ടാം​ ​ഓ​വ​ർ​ ​മു​ത​ൽ​ ​ഇ​രു​വ​രും​ ​അ​ടി​തു​ട​ങ്ങി.​ 3​ ​ഓ​വ​റി​ൽ​ ​ബം​ഗ​ളൂ​രു​ ​വി​ക്ക​റ്റ് ​ന​ഷ്ട​മി​ല്ലാ​തെ​ 31​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​മ​ഴ​മൂ​ലം​ ​മ​ത്സ​രം​ ​നി​റു​ത്തി​ ​വ​ച്ചു.​ ​അ​ര​മ​ണി​ക്കൂ​റി​ന് ​ശേ​ഷ​മാ​ണ് ​പു​ന​രാ​ര​ഭി​ച്ച​ത്.​

​ഒ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​ഇ​രു​വ​രും​ 78​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​ക​ട്ടു​ണ്ടാ​ക്കി.​ ​കൊ​ഹ്‌​ലി​യെ​ ​പു​റ​ത്താ​ക്കി​ ​സാ​ന്റ്ന​റാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​മൂ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​ഫാ​ഫും​ ​ഗ്രീ​നും​ 28​ ​പ​ന്തി​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 71​ ​റ​ൺ​സാ​ണ് ​ബം​ഗ​ളൂ​രു​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ​ചെ​ന്നൈ​യ്ക്കാ​യി​ ​ഷ​ർ​ദ്ദു​ൽ​ 2​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.

Advertisement
Advertisement