എലിപ്പനി പ്രതിരോധ പരിപാടി നടത്തി

Monday 20 May 2024 12:20 AM IST

നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ പ്രീ മൺസൂൺ ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലുറപ്പു ജോലിക്കാർക്ക് നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റിയും ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ എലിപ്പനിക്കെതിരെ മരുന്ന് വിതരണവും ബോധവത്കരണവും കൈകാട്ടിയിൽ വെച്ച് നടത്തി.

നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി. ജി.ആനന്ദ് എലിപ്പനിയെകുറിച്ച് പ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്സൺ മുഴുവൻ തൊഴിലാളികൾക്കും ഡോക്സി സൈക്ലിൻ ഗുളിക വിതരണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഫ്സൽ, പബ്ലിക് ഹെൽത്ത് നേഴ്സ് ശുദിന സരേന്ദ്രൻ സംസാരിച്ചു. തോട്ടം തൊഴലിലാളികൾ, തൊഴിലുറപ്പു ജോലിക്കാർ, ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement