ഇൻവർട്ടർ പ്രവർത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത് ; മംഗലപുരത്ത് ടാങ്കർ ലോറി അപകടത്തിന് പിന്നാലെ ജനങ്ങൾക്ക് മുന്നറിയിപ്പ്

Sunday 19 May 2024 7:23 PM IST
ഫയൽചിത്രം

തിരുവനന്തപുരം : കനത്ത മഴയെതുടർന്ന് കഴക്കൂട്ടം മംഗലപുരത്ത് പാചക വാതകവുമായി പോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം. വാതകചോർച്ച ഉണ്ടാകാതിരുന്നതിനെ തുടർന്ന് വൻദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ നാലുമണിയോടെ മംഗലപുരത്തിനടുത്ത് കുറക്കോട് പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.

കൊ​ച്ചി​യി​ൽ​ ​നി​ന്നും​ ​തി​രു​നെ​ൽ​വേ​ലി​യി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്നു​ ​വാ​ഹ​നം.​ ​ദേ​ശീ​യ​ ​പാ​ത​ ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​വ​ഴി​ ​തെ​റ്റി​ ​സ​ർ​വീ​സ് ​റോ​ഡി​ലേ​ക്കെ​ത്തി​യ​ ​ലോ​റി​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​മ​ണ്ണി​ൽ​ ​പു​ത​യു​ക​യും​ ​താ​ഴ്ന്നു​ ​മ​റി​യു​ക​യു​മാ​യി​രു​ന്നു വാ​ത​ക​ ​ചോ​ർ​ച്ച​ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ​ ​ഡ്രൈ​വ​ർ​ ​നാമക്കൽ സ്വദേശി എ​റ്റി​ക്ക​ൺ​ ​പൊ​ലീ​സി​നെ​ ​വി​വ​ര​മ​റി​യി​ച്ചി​രു​ന്നി​ല്ല.​ ​ലോ​റി​ ​ഉ​യ​ർ​ത്താ​ൻ​ ​ക്രെ​യി​ൻ​ ​ല​ഭി​ക്കു​മോ​ ​എ​ന്ന് ​അ​ന്വേ​ഷി​ച്ചെ​ങ്കി​ലും​ ​കി​ട്ടി​യി​ല്ല.​ ​രാ​വി​ലെ​ ​ഏ​ഴ​ര​യോ​ടെ​ ​വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ​പൊ​ലീ​സി​നെ​ ​വി​വ​ര​മ​റി​യി​ച്ച​ത്.​ ​തു​ട​ർ​ന്ന് പൊലീസ് ​ഫ​യ​ർ​ഫോ​ഴ്സി​നെ​ ​അ​റി​യി​ച്ചു. ഇതിന് പിന്നാലെ മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശ​ത്തെ​ ​വൈ​ദ്യു​തി​ ​വി​ച്ഛേ​ദി​പ്പി​ക്കു​ക​യും​ ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.​ ​അ​ര​ക്കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ലു​ള്ള​ ​വീ​ടു​ക​ളി​ൽ​ ​ഗ്യാ​സ് ​അ​ടു​പ്പ് ​ക​ത്തി​ക്ക​രു​തെ​ന്നും​ ​ഇ​ൻ​വേ​ർ​ട്ട​ർ​ ​പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​തെ​ന്നും​ ​മു​ന്ന​റി​യി​പ്പും​ ​ന​ൽ​കി.​ ​

വൈ​കി​ട്ടോ​ടെ​ ​പാ​രി​പ്പ​ള്ളി​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ്ലാ​ന്റി​ൽ​ ​നി​ന്നെ​ത്തി​യ​ ​സം​ഘം​ ​രാ​ത്രി​യോ​ടെ​ ​വാ​ത​കം​ ​മ​റ്റു​ ​വ​ണ്ടി​ക​ളി​ലേ​ക്ക് ​മാറ്റി. അപകടത്തിൽ ഡ്രൈവർ എറ്റിക്കൺ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പള്ളിപ്പുറം സി.ആർ.പി.എഫ് മുതൽ മംഗലപുരം വരെയുള്ള ദേശീയപാത വഴിയുള്ള ഗതാഗതം നിറുത്തിവച്ചു. വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു.