ദന്ത-നേത്ര ചികിത്സാ ക്യാമ്പ്

Monday 20 May 2024 12:57 AM IST

തൃപ്പൂണിത്തുറ: ബി.പി.സി.എൽ ജീവനക്കാരുടെ സംഘടനയായ 'ജ്വാലാമിലൻ' സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അമൃത ഇൻസ്റ്റിറ്റ്യൂട്ട്,​ ശ്രീനാരായണ ധർമ്മപോഷിണി സഭ, സക്ഷമ എന്നിവരുമായി ചേർന്ന് ദന്ത -നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. സിനിമാ താരം നീരജ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജ്വാലാമിലൻ പ്രസിഡന്റ് എസ്. യുവരാജ് അദ്ധ്യക്ഷനായി. സക്ഷമ വൈസ് പ്രസിഡന്റ് എം. രാംകുമാർ നേത്രദാന സന്ദേശം നൽകി. തൃപ്പൂണിത്തുറ ഭാഗത്ത് കാലങ്ങളായി നേത്രദാനത്തിന് നേതൃത്വം കൊടുക്കുന്ന രാജൻ പനക്കലിനെ ചടങ്ങിൽ ആദരിച്ചു. ജ്വാലാമിലൻ സെക്രട്ടറി വി.ബി. സഞ്ജയ്കുമാർ, വി.എസ്. കൃഷ്ണകുമാർ, എം.ഡി. ജയൻ, പി.എൻ. ബാബു, പി.ആർ.ഡെയ്സൺ, അനിൽ പണിക്കർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement