സമ്പൂർണ ശുചിത്വ യജ്ഞം

Monday 20 May 2024 12:18 AM IST
എൻ്റെ വീട് ശുചിത്വ വീട് എൻ്റെ ഗ്രാമം ശുചിത്വഗ്രാമം ഗൃഹസന്ദർശനം വാർഡ് മെമ്പർ പി. പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ഉദിനൂർ: പടന്ന ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് സമ്പൂർണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി എന്റെ വീട് ശുചിത്വ വീട് എന്റെ ഗ്രാമം ശുചിത്വഗ്രാമം എന്ന മുദ്രാവാക്യവുമായി ഗൃഹസന്ദർശനം ആരംഭിച്ചു. ആരോഗ്യ പ്രവർത്തകരും വളണ്ടിയർമാരും വീടുകൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. വാർഡിലെ എല്ലാ വീടുകളും സന്ദർശിച്ച് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു ബോധവത്കരണം നടത്തും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതിലൂടെ മികച്ച ശുചിത്വ നിലവാരം പുലർത്തുന്ന വീടുകളെ ആദ്യ ഘട്ടത്തിൽ കണ്ടെത്തും. രണ്ടാംവട്ട പരിശോധനയിൽ ഏറ്റവും മികച്ച വീട് കണ്ടെത്തി ഗ്രാമസഭയിൽ വച്ച് ഗൃഹനാഥയ്ക്ക് ശുചിത്വപുരസ്കാരം സമർപ്പിക്കും. കഴിഞ്ഞ മൂന്നുവർഷവും നടത്തിയ ഈ പ്രവർത്തിന് വാർഡിലെ എല്ലാവരുടെയും പിന്തുണയും സഹകരണവും ലഭിച്ചതായി വാർഡ് മെമ്പർ പി.പി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Advertisement
Advertisement