തുടർപഠനത്തിന് സൗകര്യമില്ല; തമിഴ് ഭാഷ ന്യൂനപക്ഷ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

Monday 20 May 2024 12:50 AM IST

പാലക്കാട്: പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ പഞ്ചായത്തുകളിലുള്ള വിദ്യാർത്ഥികൾക്ക് തമിഴിൽ പഠിക്കാൻ അവസരമില്ലെന്ന് പരാതി. പത്താം ക്ലാസ് വരെ തമിഴ് മീഡിയത്തിൽ പഠിച്ച വിദ്യാർത്ഥികൾ ഹയർ സെക്കൻഡറിയിലേക്കെത്തുമ്പോൾ ഇംഗ്ലീഷ് പഠനമാദ്ധ്യമമായി വരുന്നതാണ് പ്രധാന ഭീഷണി. ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ 255 കുട്ടികളിൽ 208 പേരും പരാജയപ്പെടുന്ന സാഹചര്യമാണ് ഇത്തവണയുണ്ടായത്. മാർക്ക് കുറവാകുന്നത് കാരണം പല വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് പ്രവേശനം ലഭിക്കുന്നില്ലെന്നും വിദ്യർത്ഥികളും രക്ഷിതാക്കളും പറയുന്നു.

വിദ്യാർത്ഥികൾക്ക് തമിഴിൽ പഠിക്കാൻ അവസരം ലഭിക്കാത്ത വിഷയത്തിൽ ഹൈകോടതിയെ സമീപിക്കുമെന്ന് എസ്.ഡി.പി.ഐ ചിറ്റൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തമിഴ് മീഡിയത്തിൽ പഠിച്ച് ഹയർ സെക്കൻഡറിയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും ചോദ്യപേപ്പറുകളും തമിഴ് ഭാഷയിൽ ലഭിക്കണമെന്ന് സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.

Advertisement
Advertisement