സാമ്പത്തിക വളർച്ച മന്ദഗതിയിലാകും

Monday 20 May 2024 12:52 AM IST

കൊച്ചി നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ വളർച്ച നിരക്ക് 6.7 ശതമാനമായി കുറഞ്ഞേക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് ഫോർകാസ്റ്റ് വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വളർച്ച നിരക്ക് ഏഴ് ശതമാനമാകുമെന്നാണ് പ്രതീക്ഷയെന്നും ഏജൻസിയുടെ പ്രിൻസിപ്പൽ ധന വിദഗ്ദ്ധൻ സുനിൽ കുമാർ സിൻഹ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് ത്രൈമാസങ്ങളിൽ ജി.ഡി.പിയിൽ യഥാക്രമം 8.2 ശതമാനം, 8.1 ശതമാനം, 8.4 ശതമാനം എന്നിങ്ങനെയാണ് വളർച്ച രേഖപ്പെടുത്തിയത്. അതേസമയം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ വളർച്ച നിരക്ക് 6.7 ശതമാനമായി കുത്തനെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറയുന്നു. ചരക്ക്, സേവന നികുതിയിലെ വളർച്ചയും കയറ്റുമതി മേഖലയിലെ ഉണർവും അനുകൂലമാണെങ്കിലും വിലക്കയറ്റ ഭീഷണി വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും ഏജൻസി ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement