സംസ്‌കൃത സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രവേശനം

Monday 20 May 2024 12:00 AM IST

തിരുവനന്തപുരം: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. സംസ്‌കൃതംസാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറൽ, സംഗീതം , ഡാൻസ് ഭരതനാട്യം, ഡാൻസ് മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യു) എന്നിവയാണ് നാല് വർഷ ബിരുദ പ്രോഗ്രാമുകൾ. അറബിക്, ഉർദു എന്നിവ മൈനർ ബിരുദ പ്രോഗ്രാമുകളായി തിരഞ്ഞെടുക്കാം.

കാലടി മുഖ്യക്യാമ്പസിൽ സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതംവ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യു), സംഗീതം, ഡാൻസ് ഭരതനാട്യം, ഡാൻസ് മോഹിനിയാട്ടം നാല് വർഷ ബിരുദ പ്രോഗ്രാമുകളാണുള്ളത്. തിരുവനന്തപുരം (സംസ്കൃതം ന്യായം, ഫിലോസഫി), പന്മന (സംസ്കൃതം വേദാന്തം, മലയാളം), കൊയിലാണ്ടി (സംസ്കൃതം വേദാന്തം, ജനറൽ, ഹിന്ദി), തിരൂർ (സംസ്കൃതം വ്യാകരണം, ഹിസ്റ്ററി, സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യു.), പയ്യന്നൂർ (സംസ്കൃതം സാഹിത്യം, മലയാളം, സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യു) ഏറ്റുമാനൂർ (സംസ്കൃതം സാഹിത്യം, ഹിന്ദി) എന്നീ പ്രാദേശിക ക്യാമ്പസുകളിലും നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ https://ugadmission.ssus.ac.in വഴി ജൂൺ ഏഴിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in.

കെ.​ആ​ർ.​നാ​രാ​യ​ണ​ൻ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​പി.​ജി​ ​ഡി​പ്ലോമ

കെ.​ആ​ർ.​നാ​രാ​യ​ണ​ൻ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​വി​ഷ്വ​ൽ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ആ​ർ​ട്സി​ലെ​ 3​ ​വ​ർ​ഷ​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​ജൂ​ൺ​ 3​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​തി​ര​ക്ക​ഥാ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും,​ ​ഛാ​യാ​ഗ്ര​ഹ​ണം,​ ​എ​ഡി​റ്റിം​ഗ്,​ ​ഓ​ഡി​യോ​ഗ്ര​ഫി,​ ​അ​ഭി​ന​യം,​ ​അ​നി​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​വി​ഷ്വ​ൽ​ ​ഇ​ഫ​ക്ട്സ് ​വി​ഷ​യ​ങ്ങ​ളി​ൽ​ 10​ ​സീ​റ്റ് ​വീ​ത​മു​ണ്ട്.​ ​ദേ​ശീ​യ​ത​ല​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​യും​ 6​ ​ദി​വ​സ​ത്തെ​ ​അ​വ​ബോ​ധ​ ​പ​രി​പാ​ടി​യും​ ​അ​ഭി​മു​ഖ​വും​ ​വ​ഴി​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ​w​w​w.​k​r​n​i​v​s​a.​c​o​m​ ​സ​ന്ദ​ർ​ശി​ക്കു​ക.​ ​ഫോ​ൺ​:90617​ 06113.

വി​ദേ​ശ​ ​എം.​ബി.​ബി.​എ​സ്:​ ​അ​നു​മ​തി​ ​നീ​ട്ടി

ന്യൂ​ഡ​ൽ​ഹി​:​ ​വി​ദേ​ശ​ത്തു​ ​നി​ന്ന് ​എം.​ബി.​ബി.​എ​സ് ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ ​അ​ല്ലാ​ത്ത​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്താ​ൻ​ ​ന​ൽ​കി​യ​ ​പ്ര​ത്യേ​ക​ ​അ​നു​മ​തി​ 2​ ​വ​ർ​ഷം​ ​കൂ​ടി​ ​നീ​ട്ടി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​മാ​ണ് ​ദേ​ശീ​യ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ൻ​ ​ഈ​ ​മാ​സം​ ​വ​രെ​ ​അ​നു​മ​തി​ ​ന​ൽ​കി​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്.​ ​പു​തി​യ​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ 2026​ ​മേ​യ് ​വ​രെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​എ​ൻ.​എം.​സി​ ​നി​ർ​ദ്ദേ​ശി​ച്ച​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ് ​ന​ട​ത്താം.

സാ​ങ്കേ​തി​ക​ ​യൂ​ണി.​യിൽ
അ​ദ്ധ്യാ​പ​ക​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​എ.​പി.​ജെ​ ​അ​ബ്ദു​ൾ​ ​ക​ലാം​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കാ​യി​ ​'​കൗ​ൺ​സി​ലി​ങ് ​ആ​ൻ​ഡ് ​അ​ക്കാ​ഡ​മി​ക് ​മെ​ൻ​ഡ​റി​ങ് ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​അ​ഞ്ചു​ ​ദി​വ​സ​ത്തെ​ ​പ​രി​ശീ​ല​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
മ​ൺ​വി​ള​യി​ലു​ള്ള​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​സ്റ്റാ​ഫ് ​ട്രെ​യി​നിം​ഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​സ​ജി​ ​ഗോ​പി​നാ​ഥ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സെ​ന്റ​റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​പ്ര​മു​ഖ​ ​സൈ​ക്യാ​ട്രി​സ്റ്റു​ക​ൾ,​ ​സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ,​ ​അ​ക്കാ​ഡ​മി​ക​ ​വി​ദ​ഗ്ദ്ധ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​ക്ലാ​സു​ക​ൾ​ ​ന​യി​ക്കും.​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​നി​ന്നും​ ​തി​ര​ഞ്ഞെ​ടു​ത്ത​ 40​ ​അ​ദ്ധ്യാ​പ​ക​ർ​ക്കാ​ണ് ​പ​രി​ശീ​ല​നം.

Advertisement
Advertisement