സൗജന്യ തിമിര രോഗ പരിശോധനാക്യാമ്പ്

Monday 20 May 2024 12:24 AM IST
കുറ്റ്യാടിയിൽ നടന്ന സൗജന്യ നേത്ര രോഗ നിർണ്ണയ കേമ്പ്

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്ത് 5,6,7 വാർഡുകളും കോഴിക്കോട് ചന്ദ്രകാന്ത്‌ നേത്രാലയവും ചേർന്ന് സൗജന്യ നേത്ര തിമിര രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എ.സി.മജീദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം എ.ടി ഗീത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഹാഷിം നമ്പാടൻ, കെ.കെ കുഞ്ഞമ്മദ്, ബിജുവളയന്നൂർ ആബിദ ജമാൽ, പി.എം സറീന, എന്നിവർ പ്രസംഗിച്ചു. ചന്ദ്രകാന്ത് നേത്രാലയ എം.ഡി ഡോക്ടർ ചന്ദ്രകാന്ത്, ഡോ. പ്രത് വി.ചന്ദ്രകാന്ത്, ഡോ. എസ് ഷജിത, ഡോ.കെ.വൃന്ദ, പി.ആർ നീതു, സി രാജേശ്വരി, കെ.ആരതി, എൻ.ആർദ്ര എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement